കന്യാകുമാരി തീരത്ത് മയക്ക് മരുന്ന് വേട്ട; കറാച്ചിയില്‍ നിന്ന് കൊണ്ടുവന്ന ഹെറോയിനും ആയുധങ്ങളും പിടിച്ചെടുത്തു
കന്യാകുമാരി: തമിഴ്നാട് തീരം വഴി കടല്‍ മാര്‍ഗത്തിലൂടെ ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നുകളും ആയുധങ്ങളും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ഐസിജിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. ശ്രീലങ്കന്‍ ബോട്ടിലൂടെയാണ് ചരക്ക് കൈമാറ്റം ചെയ്യുന്നതെന്നും വിവരം ലഭിച്ചിരുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കള്ളക്കടത്തുകാരെ പിടികൂടുന്നതിനായി അഞ്ച് കപ്പലുകള്‍ വിന്യസിക്കുകയും കള്ളപ്പണം ബോട്ടില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. നവംബര്‍ 24ന് തൂത്തുക്കുടിക്ക് തെക്ക് നിന്നാണ് ശ്രീലങ്കന്‍ ബോട്ടിനെ സംശയാസ്പദമായ രീതിയില്‍ കണ്ടത്തിയത്. പിടിച്ചെടുത്ത ബോട്ടില്‍ നടത്തിയ തിരച്ചിലില്‍ 99 പാക്കറ്റ് ഹെറോയിന്‍, 20 ബോക്സ് സിന്തറ്റിക് മരുന്നുകള്‍, അഞ്ച് 9 എംഎം പിസ്റ്റളുകള്‍, ഒരു തുരയ സാറ്റലൈറ്റ് ഫോണ്‍ സെറ്റ് എന്നിവയും കണ്ടെത്തി.