പൊലീസ് വേഷത്തിലെത്തി വാഹനം തടഞ്ഞ് പണം തട്ടല്‍: ആലപ്പുഴ സ്വദേശിയായ അറുപത്തിരണ്ടുകാരന് അറസ്റ്റില്‍
ആലപ്പുഴ: പൊലീസ് വേഷത്തിലെത്തി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പണം തട്ടിയ സംഘത്തെ പിടികൂടി പൊലീസ്. ആലപ്പുഴ സ്വദേശിയായ അറുപത്തിരണ്ടുകാരനടക്കം ആറ് പേരാണ് ഇതുവരെ പൊലീസ് പിടിയിലായത്.
തട്ടിപ്പിലെ ഇടനിലക്കാരനായ ഭരണിക്കാവ് സ്വദേശി മോന്‍സി എന്ന മോഹനനെ പൊലീസ് നേരത്തെ പിടികൂടിയായിരുന്നു. ഇയാളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ കൂടുതല്‍ പേരെകുറിച്ച് അറിയാനായത്.
ഇതില്‍ അഞ്ച് പേര് ആലപ്പുഴ സ്വദേശികളാണെന്ന് അറിഞ്ഞതോടെ പൊലീസ് അന്വേഷണം ജില്ലയിലെ മറ്റു വ്യാപകങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ചാരമംഗലം സ്വദേശിഅറുപത്തിരണ്ടുകാരനായ പ്രകാശനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ മറ്റ് അഞ്ച് പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശിയായ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.