ശബരിമലയില്‍ വീണ്ടും കോവിഡ് ദേവസ്വം ജീവനക്കാര്‍ക്ക് പി പി ഇ കിറ്റ് നല്കാന് നിര്‍ദ്ദേശം
പത്തനംതിട്ട:ശബരിമല സന്നിധാനത്ത് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ദേവസ്വം മരാമത്തിലെ ഓവര്‍സിയര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പമ്പയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ദേവസ്വം ബോര്‍ഡില്‍ പുറംജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പിപിഇ കിറ്റ് നല്കാന് നിര്‍ദേശം നല്കി.