പാലാരിവട്ടം അഴിമതി ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല, ചോദ്യം ചെയ്യല്‍ നിബന്ധനകളോടെ
കൊച്ചി: പാലാരിവട്ടം അഴിമതി കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തളളി. ഒരു ദിവസം ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്കി. നംവംബര്‍ 30നാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഏഴ് നിബന്ധനകള്‍ പാലിച്ച് മാത്രമേ ചോദ്യം ചെയ്യാനാകൂ.അന്വേഷണ ഉദ്യോഗസ്ഥന് ചോദ്യം ചെയ്യലിന് മുന്‍പ് കൊവിഡ് ടെസ്റ്റ് നടത്തിയിരിക്കണം. ചോദ്യം ചെയ്യല്‍ ചികിത്സയ്ക്ക് തടസമാകരുതെന്നും ഒരു മണിക്കൂര്‍ ചോദ്യം ചെയ്താല്‍ പതിനഞ്ച് മിനിട്ട് വിശ്രമം നല്‍കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്. ചോദ്യം ചെയ്യുന്ന സംഘത്തില്‍ മൂന്ന്പേര്‍ മാത്രമേ ഉണ്ടാകാവൂ എന്നും നിബന്ധനയുണ്ട്.