ഡെങ്കിപ്പനിയെയും മലേറിയയെയും അതിജീവിച്ചപ്പോള്‍ കോവിഡ്. അതിനെയും അതിജീവിച്ചപ്പോള്‍ രാജവെമ്ബാലയുടെ കടി. ദുരന്തങ്ങളില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട യുവാവിന്റെ കഥ
ഡെങ്കിപ്പനിയെയും മലേറിയയെയും അതിജീവിച്ചപ്പോള്‍ കോവിഡ്. അതിനെയും അതിജീവിച്ചപ്പോള്‍ രാജവെമ്ബാലയുടെ കടി. ദുരന്തങ്ങളില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കഥയാണ് ബ്രിട്ടീഷ് വംശജനായ ഇയാന്‍ ജോണ്‍സിന് പറയാനുള്ളത്. ചാരിറ്റി പ്രവര്‍ത്തകനായ ഇയാന്‍ കഴിഞ്ഞ കുറെ കാലമായി രാജസ്ഥാനിലാണുള്ളത്. ഇവിടെയുള്ള പാവങ്ങളുടെ ദുരിതത്തില്‍ സഹായിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചതും പിന്നാലെ രാജവെമ്ബാല കടിച്ചതും.
കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുമ്ബോഴാണ് ഇയാനെ രാജവെമ്ബാല കടിച്ചത്. രാജവെമ്ബാല കടിച്ചാല്‍ മരണം ഉറപ്പ് എന്നാണ് പറയാറ്. ജീവന് തിരിച്ചു കിട്ടിയെങ്കിലും ഇദ്ദേഹത്തിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ശരീരത്തിന്റെ ഒരു ഭാഗം തളരുകയും ചെയ്തു. രാജസ്ഥാനിലെ ജോധ്പൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹം ഇപ്പോള്‍ കഴിയുന്നത്. നിലവില്‍ ഇയാളെ ബാധിച്ചിട്ടുള്ള അന്ധതയും പക്ഷാഘാതവും ചികിത്സിച്ചു ഭേദപ്പെടുത്താന്‍ സാധിക്കുമെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. എന്നാല്‍, ഇയാന്റെ ചികിത്സയ്ക്ക് വേണ്ട പണം കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് ബന്ധുക്കള്‍. ആശുപത്രി ചെലവുകള്‍ക്കായി ഇയാനെ അറിയുന്നവര്‍ GoFundMe എന്ന പേരില്‍ ഒരു കാംപെയിന് ആരംഭിച്ചിട്ടുണ്ട്.
‘ഡാഡ് ഒരു പോരാളിയാണ്, ഇന്ത്യയില്‍ കഴിയുമ്ബോള്‍ കോവിഡിന് മുമ്ബു തന്നെ മലേറിയ, ഡെങ്കിപ്പനി എന്നിവ ബാധിച്ചിരുന്നു. എന്നിട്ടും ഇന്ത്യയിലെ പാവങ്ങള്‍ക്കായി തുടരാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ദരിദ്ര കുടുംബങ്ങളെ സഹായിക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യമാണ്’ – ഇയാന്റെ മകന് സെബ് പിതാവിനെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞു.