മൊബൈൽ നമ്പറുകൾ ജനുവരി ഒന്ന് മുതൽ പതിനൊന്നക്കമാകുന്നു,നിലവിലുള്ള നമ്പറുകളിലെ മാറ്റം ഇങ്ങനെ
ജനുവരി ഒന്നിനുള്ളില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി.
ലാന്‍ഡ് ലൈനില്‍ നിന്ന് ലാന്‍ഡ് ലൈനിലേക്ക് അല്ലെങ്കില്‍ മൊബൈലില്‍ നിന്ന് ലാന്‍ഡ് ലൈനിലേക്ക് അല്ലെങ്കില്‍ മൊബൈലില്‍ നിന്ന് മൊബൈലിലേക്ക് ഡയല് ചെയ്യുന്നതില്‍ ഒരു മാറ്റവുമുണ്ടാവില്ല.ഒരു സബ്സ്ക്രൈബര്‍ 0 ഇല്ലാതെ മൊബൈല്‍ നമ്പര്‍ ഡയല് ചെയ്യുമ്പോഴെല്ലാം ഫാണിലൂടെ അറിയിപ്പ് കേള്‍ക്കാന്‍ കഴിയും.
മൊബൈല്‍ ഉപഭക്താക്കള്‍ വര്‍ദ്ധിച്ചതിനാല്‍ പതിവു മൊബൈല്‍ നമ്പറുകള്‍ക്കായി 10 അക്കങ്ങള്‍ 11 അക്കമായി മാറ്റുന്നതിന്റെ ഭാഗമായാണ് ട്രായ് നടപടി.നിലവിലുള്ള മൊബൈല്‍ നമ്പരുകള്‍ക്ക് ഒരു അധിക പൂജ്യമുണ്ടാവും.പുതിയ മൊബൈല്‍ നമ്പറുകള്‍ ഭാവിയില്‍ ഒരു പുതിയ അക്കത്തില്‍ ആരംഭിയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.
ഇന്റര്‍നെറ്റ് ഡോംഗിളുകള്‍ക്ക് നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍ 13 അക്കങ്ങളായി മാറ്റുന്നത് ട്രായി പരാഗണനയിലുണ്ട്.നിലവില്‍ മൊബൈല്‍ നമ്പറുകള്‍ക്ക് സമാനമായി ഡോംഗിളുകള്‍ക്ക് 10 അക്കമാണുള്ളത്.നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ ഇതും നടപ്പിലാക്കിയേക്കും.