ബിജെപിക്ക്ജയം ഉറപ്പാക്കിക്കൊടുത്ത് യുഡിഎഫ് , മധൂര്‍ മീപ്പുഗുരിയിലെ 10ാം വാര്‍ഡില്‍ വിവാദം
കാസർകോട് : മധൂർ പഞ്ചായത്ത് 10ആം വാർഡ് മീപ്പുഗിരി പൊതുസമ്മതനായ സ്വതന്ത്ര്യ സ്ഥാനാർത്ഥി വേണമെന്ന നാട്ടുകാരുടെ ആവിശ്യം പരിഗണിച്ചില്ല, ജയ സാധ്യതയുള്ള വാർഡിൽ ബിജെപിക്ക് ജയം എളുപ്പമാക്കി യുഡിഎഫ്
പതിറ്റാണ്ടുകളായി ബിജെപി ഭരിക്കുന്ന മധൂർ പഞ്ചായത്തിലെ 10 ആം വാർഡായ ചൂരി മീപുഗിരിയിലാണ് യുഡിഫ് സ്ഥാനാർത്തിയെ ചൊല്ലി വിവാദം ഉടലെടുത്തത്.കഴിഞ്ഞ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിന്റെ സ്ഥാനാർഥി ജമീല ഏതാണ്ട് വിജയത്തോടടുതെത്തുകയും വെറും നാൽപത് വോട്ടിനു മാത്രം ബിജെപിയോട് പൊരുതി തോൽക്കുകയും ചെയ്ത മീപിഗിരി പത്താം വാർഡ് ഇത്തവണ ഏതുവിധേനയും ബിജെപിയിൽനിന്നും പിടിച്ചടക്കണം എന്ന ലക്ഷ്യത്തോടെ എല്ലാവർക്കും സമ്മതനായ ഒരു പൊതു സ്വതന്ത്രൻ മതി എന്ന നാട്ടുകാരുടെ ആവശ്യം മുഖവിലക്കെടുക്കാതെ യുഡിഫ് നേത്രത്വം കോണ്‍ഗ്രസ് നേതാവായ വട്ടിയക്കാട് മഹമൂദിനെ പാർട്ടി ചിന്നത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് വിവാദങ്ങളുടലെടുത്തത്
നാട്ടുകാർക്ക് സമ്മതനും നാട്ടിൽ സ്വീകാര്യതയുമുള്ള ഒരു പൊതു സ്വതന്ത്രനെ നാട്ടുകാരുടെ കൂടായ്മയായ ചൂരി ഐക്യവേദി കണ്ടെത്തിയെങ്കിലും മത്സരിക്കാനുള്ള തീരുമാനത്തിൽനിന്നും പിന്മാറാൻ കോണ്‍ഗ്രസ് നേതാവ് വട്ടിയക്കാട് മഹമൂദ് തയ്യാറായില്ല ഇതേ തുടർന്ന് പാർട്ടി ചിഹ്നം ഉപേക്ഷിച്ചു പൊതു സ്വതന്ത്രനായി മത്സരിക്കണമെന്ന ആവശ്യം നാട്ടുകാർ കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് മുമ്പിൽ വെച്ചെങ്കിലും പക്ഷെ കോൺഗ്രസ് നേതൃത്വം അതും നിരസിച്ചതോടെയാണ് മത്സര രംഗത്തുണ്ടായിരുന്ന ബിലാൽ ചൂരിക്ക് നാട്ടുകാർ പിന്തുണയറിച്ചു ജനകീയ സ്വതന്ത്ര സ്ഥാർത്ഥിയായി രംഗത്തുവന്നത്.
പ്രദേശവാസികളായ ലീഗ് അണികളുടെയും അനുഭാവികളുടെയും നിഷ്പക്ഷരായ വോട്ടർമാരുടെയും വാക്കുകൾ പാടെ അവഗണിച്ചു കൊണ്ട് ചൂരി ലീഗ് പ്രദേശിക നേതൃത്വം എടുത്ത തീരുമാനത്തോട് ബാലറ്റ് പേപ്പറിലൂടെ മറുപടി നൽകുമെന്നും നാട്ടുകാർ ഒരേസ്വരത്തിൽ ലീഗ് പ്രാദേശിക നേതൃത്ത അറിയിക്കുകയായിരുന്നു