കടലിന്റെ താളവും ഓളവും കണ്ടും കേട്ടും അനുഭവിച്ച് ജീവിക്കുന്ന സാധാരണക്കാരൻ പുതിയ നിയോഗം
സുജിത്ത് ബത്തേരിക്കൽ കാഞ്ഞങ്ങാട് നഗരസഭയിലേക്ക് 43 വാർഡിൽ നിന്നും ജനവിധി തേടുന്നു
കാഞ്ഞങ്ങാട് :കടലിന്റെ താളവും ഓളവും കണ്ടും കേട്ടും അനുഭവിച്ച് ജീവിക്കുന്ന സാധാരണക്കാരന്’ മീന്‍ കൂട്ട ചുമന്ന് ജീവിതത്തെ നേരിടുന്ന പ്രിയ തൊഴിലാളി
കടപ്പുറത്തെ ജീവിതവും സംസ്കാരവും വേറെ തന്നെയാണ്. വന്‍ തിരമാലകളോട് എറ്റുമുട്ടി രാത്രികളില്‍ കടലിന്റെ ചൂരും ചൂടും അറിഞ്ഞ് ജീവിക്കുന്നവര്‍. ഉപ്പ് കാറ്റും ഉപ്പ് വെള്ളവും കുടിച്ച്, ദിനങ്ങള്‍ തള്ളി നീക്കുന്നവര്‍. അവരുടെ ജീവിതം സുന്ദരവും സുരഭിലവുമായി കടന്ന് പോകുമ്പോള്‍,സുനാമി തിരകളെ ഓഖിയെ സ്വപ്നം കണ്ടാണ് കടപ്പുറത്തിന്റെ ജീവിതം
നിലയില്ലാകയങ്ങളിലേക്ക് തുഴഞ്ഞും കിതച്ചുമാണ് അവര്‍ ജീവിക്കുന്നത്.അവരുടെ പ്രയാസങ്ങള്‍ കണ്ട് അവരോടപ്പം ജീവിക്കുന്നയാള്‍ മത്സരിക്കുമ്പോള്‍ നാട് ആവേശത്തേരിലേറുന്നു.
‘പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജെ.മേഴ്സിക്കുട്ടിയമ്മയുടെ മുന്‍ കൈയില്‍ മത്സ്യമേഖലയില്‍ നടപ്പിലാക്കിയ ജനകീയ പരിപാടികളുടെ കരുത്തിലും നഗരസഭയുടെ ഭരണമികവിലും സുജിത്ത് വോട്ട് ചോദിക്കുന്നു.സമുദ്ര മത്സ്യ ഉല്പാദനം 2016-17 -ല്‍ 4.88 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 2019- 20-ല്‍ 6.09 ലക്ഷം മെട്രിക് ടണ്ണായി വര്‍ദ്ധിച്ചു.
മത്സ്യക്കുഞ്ഞ്, ഉത്പാദനത്തില്‍ റെക്കോഡ് ആധുനിക മത്സ്യ ബന്ധന യാനങ്ങള്കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളിലെ താമസക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന ‘ പുനര്‍ഗേഹം. പദ്ധതി, നിരവധി മത്സ്യ ബന്ധന തുറമുഖങ്ങള്‍ അതിവേഗത്തില്‍ നടപ്പിലാക്കിയത് തുടങ്ങി കടലിന്റെ മക്കളെകരുതലോടെ കാത്ത ഇടതുപക്ഷത്തിന്റെ പോരാളിയായാണ്സുജിത്ത് ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചേരുന്നത്.സാധരണക്കാരില്‍ ഒരാളായ തൊഴിലാളി യായ സുജിത്തിന്റെ വിജയത്തിനായി
നാടിന്റെ നന്മയും വികസനം ആഗ്രഹിക്കുന്നവര്‍ സുജിത്തിനൊപ്പം അണിചേരുമെന്ന് ഇടത് നേതൃത്വം കണക്ക് കൂട്ടുന്നു