ഈ വാർഡിൽ പച്ചീരി ഹുസൈനയും പട്ടാണി സറീനയും ലീഗ് സ്ഥാനാർത്ഥികൾ; രണ്ട് പേർക്കും മത്സരിക്കാൻ അനുമതി, ജയിക്കുന്ന ആളെ യു.ഡി.എഫ് അംഗമാക്കും, വിചിത്ര ഉത്തരവിട്ട് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം : തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വാർഡിൽ രണ്ട് ലീഗ് നേതാക്കൾ പാർട്ടി അനുമതിയോടെ ജനവിധി തേടുന്നു.
പെരിന്തൽമണ്ണ നഗരസഭയിലെ അഞ്ചാം വാർഡിലാണ് രണ്ട് മുസ്ലിം ലീഗുകാർ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഒരേ സമയം മത്സരിക്കുന്നത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇരു സ്ഥാനാർത്ഥികൾക്കും മത്സരിക്കാൻ അനുമതി നൽകിയത്. ജയിച്ച് വരുന്നയാളെ യു.ഡി.എഫ് അംഗമാക്കുമെന്നാണ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചത്.
മുസ്ലിം ലീഗിന്റെ പ്രതിനിധികളായി നോമിനേഷൻ നൽകിയിട്ടുള്ള പച്ചീരി ഹുസൈന, പട്ടാണി സറീന എന്നീ രണ്ട് പേർക്കും മത്സരിക്കുന്നതിന് അനുവാദം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കത്തിൽ പറഞ്ഞിരിക്കുന്നത്.