ആനൂകൂല്യം ഒന്നും നല്‍കാതെ വഞ്ചിച്ചു; ചന്ദ്രികയ്ക്ക് മുന്നില്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും പട്ടിണിസമരം
കോഴിക്കോട് : മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയ്ക്ക് മുന്നില്‍ ജീവനക്കാരും കുടുംബാംഗങ്ങളും പട്ടിണിസമരം നടത്തി. 38 വര്‍ഷം ജോലിചെയ്ത് വിരമിച്ച എട്ട് പേരും കുടുംബാംഗങ്ങളുമാണ് സമരം നടത്തിയത്. ആനുകൂല്യം നല്‍കാതെ വഞ്ചിക്കുന്ന ലീഗ് മാനേജ്മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
ഇത് സംബന്ധിച്ച് കോടതിയില്‍ കേസും നിലവിലുണ്ട്. ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഇടപെട്ട് ഡിസംബര്‍ രണ്ടിന് ആനുകൂല്യം നല്‍കാമെന്ന് രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.
വി ശിവാനന്ദന്, പി എം അബൂബക്കര്‍, സി അബ്ദുള്ള, കെ രവീന്ദ്രന്, കെ പി മൊയ്തീന് കോയ, എ കെ ബഷീര്‍, എന്‍ അസീസ്, എം പി കരീം എന്നിവരും കുടുംബാംഗങ്ങളുമാണ് സമരത്തില്‍ പങ്കെടുത്തത്.