കൊച്ചിയില്‍ രണ്ടിടങ്ങളിലായി പിടികൂടിയത് 15 കിലോ കഞ്ചാവ്;സിനിമ മേക്കപ്പ്മാനടക്കം രണ്ടു പേര്‍പിടിയില്‍
കൊച്ചി: നഗരത്തില്‍ രണ്ടിടങ്ങളിലായി പൊലീസും എക്സൈസും നടത്തിയ നീക്കത്തില്‍ 15 കിലോ കഞ്ചാവ് പിടിച്ചെടുത്തു. നഗരഹൃദയത്തിലെ ഫ്ലാറ്റില്‍നിന്നാണ് 10 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തലശ്ശേരി സ്വദേശി റഹീസ്, മരട് സ്വദേശി അഖിലേഷ് എന്നിവരാണ് പിടിയിലായത്. റഹീസ് സിനിമയില്‍ മേക്കപ് മാനാണ്. ‘കിങ് ഓഫ് ഡാര്‍ക്’ എന്ന അപരനാമത്തിലാണ് റഹീസ് അറിയപ്പെടുന്നത്. ഇതുവരെ നൂറ് കിലോ കഞ്ചാവ് വിറ്റുവെന്ന് റഹീസ് സമ്മതിച്ചു.
ദുബായിലേക്ക് കുറിയര്‍ വഴി കടത്താന്‍ ശ്രമിച്ച അഞ്ചുകിലോയോളം കഞ്ചാവാണ് മറ്റൊരിടത്തുനിന്ന് പൊലീസ് പിടിച്ചെടുത്തത്.
പലവ്യഞ്ജനങ്ങള്‍ക്കൊപ്പമാണ് ദുബായിലേക്ക് കുറിയര്‍വഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. 27 കിലോ തൂക്കമുണ്ടായിരുന്ന പായ്ക്കറ്റ് കണ്ണൂരില്‍നിന്നു കുറിയര്‍ വഴി കൊച്ചിയിലെ സ്ഥാപനത്തില്‍ എത്തിക്കുകയായിരുന്നു. സംശയം തോന്നിയ കുറിയര്‍ സ്ഥാപനം എക്സൈസിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെത്തിയത്.
കണ്ണൂരില്‍നിന്നു കുറിയര്‍ അയച്ച വ്യക്തിയെ അറസ്റ്റ് ചെയ്യാനുള്ള നടപടി തുടങ്ങിയതായി എക്സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എസ്. ശശികുമാര്‍ പറഞ്ഞു. കോയമ്പത്തൂരില്‍നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്. കൊച്ചിയില്‍ കഞ്ചാവ് വില്പന സജീവമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നീക്കവും അറസ്റ്റും.