പ്രളയബാധിതർക്കായി രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യക്കിറ്റുകൾ പുഴുവരിച്ച നിലയിൽ, പ്രതിഷേധവുമായി ഡി വൈ എഫ് ഐ
മലപ്പുറം: നിലമ്പൂരിലെ പ്രളയ ബാധിതർക്കായി വയനാട് എം പി രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യകിറ്റുകൾ പുഴുവരിച്ച നിലയിൽ. കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റിയ്ക്ക് നൽകിയ ഭക്ഷണക്കിറ്റുകളാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.പഴയ നഗരസഭ ഓഫീസിന് മുന്നിലെ വാടക കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളും പുതപ്പുകളും ഉൾപ്പെടെയുള്ള സാധനങ്ങളാണ് നശിച്ചനിലയിൽ കണ്ടെത്തിയത്. മാസങ്ങളായി ഇവ ഈ കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്.കടമുറി വാടകയ്ക്കെടുക്കാൻ ആളുകൾ വന്നപ്പോഴാണ് സാധനങ്ങൾ നശിച്ച നിലയിൽ കണ്ടെത്തിയത്.പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ നിലമ്പൂർ സിഎൻജി റോഡ് ഉപരോധിച്ചു.വയനാട് , മലപ്പുറം ജില്ലകളിലെയും പ്രളയ ദുരിത ബാധിതർക്കായി ടൺ കണക്കിന് ഭക്ഷ്യധാന്യങ്ങളാണ് രാഹുൽ ഗാന്ധി നൽകിയിരുന്നത്.