ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് യു ഡി എഫ് സ്ഥാനാര്‍ഥിയുടെ കൃഷി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു
ചെറുവത്തൂര്‍ :ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി എം ടി പി ബുഷറയുടെ കപ്പ കൃഷിയും പച്ചക്കറി കൃഷിയും ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ബുഷറയുടെ കൃഷി തോട്ടത്തിന് സമീപത്തായി മറ്റു കുടുംബശ്രീ കൃഷി തോട്ടം ധാരാളം ഉണ്ടെങ്കിലും അതില്‍ ബുഷ്റയുടെ മാത്രം കൃഷിയാണ് നശിപ്പിച്ചത്.
യു ഡി എഫ് നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.