വെള്ള കെട്ടില്‍ നൂറുമേനി വെള്ളരി വിളയിച്ച് ദമ്പതിമാര്‍
പിലിക്കോട്:വെള്ളം കെട്ടി നില്ക്കുന്ന വയലില്‍ വെള്ളരി ലാഭകരമായി കൃഷി ചെയ്യാമെന്ന് യുവ കര്ഷകന്. മാണിയാട്ടെ യുവ കര്‍ഷനായ രാജേഷും ഭാര്യയായ രജനിയും വെള്ള കെട്ടില്‍ കൃഷി ചെയ്ത വെള്ളരിയുടെ വിളവെടുപ്പിന്റെ ഉത്സാഹത്തിലാണ്. വെള്ള കെട്ടിനാല്‍ ഒരു വിള മാത്രം ചെയ്യാവുന്ന വയലില്‍ ദണ്ഡുകള് തീര്‍ക്കും . വെള്ളത്തിന് മുകളില്‍ ഉയര്‍ന്നു നില്ക്കുന്ന ദണ്ഡില്‍ അടിവളം നന്നായി ചേര്‍ക്കും. കോഴിവളം, ചാണകവളം, കൂടെ ട്രൈക്കോഡര്‍മ്മയും. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മുളപ്പിച്ച വിത്തിടുകയും ചെയ്യാം. അടിവളം നന്നായി ചേര്‍ക്കുകയും ഒന്നോ രണ്ടോ പ്രാവശ്യം മേല്‍ വളം നല്‍കുകയും ചെയ്യും. വള്ളി വിശുമ്പോള്‍ ദണ്ഡില്‍ കൂടി തന്നെ പടര്‍ത്തി വിടുന്നതിന് പ്രദ്ധവേണം. കീട രോഗ ബാധ നന്നെ കുറവാണ്. ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്നതിനാല്‍ വിറ്റഴിക്കുവാനും പ്രയാസമില്ലെന്നും രാജേഷ് പറയുന്നു. പിലിക്കോട് ഗ്രാമപഞ്ചായത്തിലെ മുന്‍ നിര കര്‍ഷക കൂടുംബമാണ് രാജേഷിന്റെത്. പശു, ആട്, കോഴി, താറാവ്, എന്നാവ കൂടാതെ തീറ്റപ്പുല്‍ കൃഷി, നെല്‍ക്കൃഷി, പച്ചക്കറി കൃഷി, കിഴങ്ങുവര്‍ഗ്ഗവിളകള്‍ എന്നിവയിലെല്ലാം രാജേഷ് എന്ന യുവ കര്ഷകന് വൈനഗ്ദ്ധ്യം തെളിയിച്ചിട്ടുണ്ട്.ഭാര്യ രജനി കൃഷിപ്പണിയില്‍ കൂടെയുണ്ട്. കര്‍ഷക കൂട്ടായ്മയിലൂടെ വെള്ള കെട്ടുള്ള സ്ഥലങ്ങള്‍ കണ്ടെത്തി കൃഷി വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ് രാജേഷ്. വ്യാപിലിക്കോട് ഗ്രാമ പഞ്ചായത്ത് കൃഷിഭവന് സാങ്കേതിക ഉപദേശങ്ങളും, സഹായവും നല്കിവരുന്നു.