വിഴിഞ്ഞത്ത് നടപ്പാലം തകര്‍ന്നുവീണ് തൊഴിലുറപ്പ് തൊഴിലാളികളായ ആറുസ്ത്രീകള്‍ക്ക് പരിക്ക്
തിരുവനന്തപുരം:പുന്നകുളത്ത് നടപ്പാലം തകര്‍ന്ന് വീണ് തൊഴിലുറപ്പ് തൊഴിലാളികളായ ആറ് സ്ത്രീകള്‍ക്ക് പരേക്ക്. മൂന്നുപേരുടെ നില ഗുരുതരമാണ്.ഷീജാ, ഷിബി, ശ്രീദേവി സിന്ദുമോള്‍, എന്നിവരെ മെഡിക്കല്‍ കോളജിലും ശശികല ശാന്ത, എന്നീ വരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. കാലപ്പഴക്കം മൂലം ഉപയോഗിക്കാതിരുന്ന നടപ്പാലത്തില്‍ വിശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.