ഭരണ തുടര്‍ച്ചക്ക് വേണ്ടി യുഡിഎഫ് ഭരണം പിടിച്ചെടുക്കാന്‍ എല്ഡിഎഫ്വ ലിയപറമ്പ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ തീപാറും പോരാട്ടം
ചെറുവത്തൂര്‍:വലിയപറമ്പ് പഞ്ചായത്തിലെ യുഡിഎഫ് ശക്തികേന്ദ്രമായ ഒന്നാം വാര്‍ഡില്‍ ഇത്തവണ വീറും വാശിയും നിറഞ്ഞ പോരാട്ടം.യുഡിഎഫ് നിലനിര്‍ത്തുന്ന വാര്‍ഡ് ഇത്തവണ പിടിച്ചെടുക്കുമെന്ന്എല്ഡിഎഫ് നേതാക്കള്‍ പറയുന്നു. ഇതിനായി യുവനിരയിലെ ഷൈമേഷിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി സിപിഎം പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. യുഡിഎഫ് മുന്‍തൂക്കം നല്‍കുന്നത് പരിചയസമ്പന്നതയ്ക്കാണ്. കോണ്‍ഗ്രസിലെ തന്നെ മുതിര്‍ന്ന നേതാവും വലിയ പറമ്പ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമായ എം അബ്ദുള്‍ സലാമാണ് ജനവിധി തേടുന്നത്. ബിജെപിയിലെ സുകുമാരനും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മുഹമ്മദ് കുഞ്ഞിയും മത്സരരംഗത്തുണ്ട് തൊട്ടടുത്ത വാര്‍ഡുകളായ പതിമൂന്ന്, പന്ത്രണ്ട്, വാര്‍ഡുകള്‍ യു ഡി എഫിന്റെ ഇളക്കം തട്ടാത്ത കോട്ടകളാണ്. അതുകൊണ്ട് തന്നെ
ഒന്നാം വാര്‍ഡ് ഏതുവിധേനയും ഇത്തവണ തങ്ങള്‍ അനുകൂലമാക്കുമെന്ന് സിപിഎം നേതാക്കള്‍
ഉറപ്പിച്ചു പറയുന്നു. ഇതിനാവശ്യമായ പ്രവര്‍ത്തന പ്രചാരണ പരിപാടികളും പ്രവര്‍ത്തനങ്ങളും വാര്‍ഡില്‍ എണ്ണയിട്ട യന്ത്രം പോലെ നടത്തുകയാണ് സിപിഎം. എന്നാല്‍
സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതു മുതല്‍ യുഡിഎഫ് വാര്‍ഡിലെ എല്ലാ വീടുകളിലും കയറിയിറങ്ങി വോട്ട് ഉറപ്പിച്ച് കഴിഞ്ഞതായി നേതാക്കള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന്റെ കുത്തക വാര്‍ഡായ ഒരിയരയില്‍
കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിലൊക്കെ തന്നെ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മുന്നണിക്ക് തന്നെയായിരുന്നു വിജയം. വാര്‍ഡ് മെമ്പറായ സുമാകണ്ണന് വാര്‍ഡില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നതായി യുഡിഎഫ് അവകാശപ്പെടുന്നു. സുമാ കണ്ണന് നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച അബ്ദുള്‍ സലാം നടപ്പിലാക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കുന്നു. എന്തുതന്നെയായാലും ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്ന് യുഡിഎഫ് നേതാക്കള്‍ ഉറപ്പിച്ചു പറയുന്നു. ചുരുക്കത്തില്‍ ഒന്നാം വാര്‍ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ആയിരിക്കും ഇത്തവണ അരങ്ങേറുക
അതേ സമയം ഒന്നാം വാര്‍ഡില്‍ നടപ്പിലാക്കി എന്ന് പറയുന്ന പ്രവര്ത്തന്നങ്ങളൊക്കെയും വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് എന്ന് മറുപക്ഷം ആരോപിക്കുന്നു. എല്‍ ഡി എഫ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ കാലങ്ങളില്‍ സി പി ഐ ക്ക് ആയിരുന്നു വാര്ഡെങ്കില് ഇത്തവണ വാര്‍ഡ് തിരിച്ചുപിടിക്കുന്നതിന് വേണ്ടി കളത്തിലിറക്കിയിരിക്കുന്നത് പാര്‍ട്ടിയിലെ യുവാവായ ഷൈമേഷിനേയാണ്. യുവാക്കള്‍ക്കിടയില്‍ ഷൈമേഷിനുള്ള മതിപ്പ് വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സി പി എം നേതൃത്വം