കൊച്ചിയിൽ നിന്ന് പ്രവഹിച്ച എല്‍.എന്‍.ജിയുടെ ഉപയോഗം മംഗളൂരുവിൽ വൻ വിജയം
കേരളത്തിന് പ്രതിവർഷ വരുമാനം 1000 കോടി രൂപ
കൊച്ചി: കൊച്ചിയില്‍ നിന്ന് 444 കിലോമീറ്റര്‍ പിന്നിട്ട് മംഗലാപുരത്തെ മാംഗ്ളൂര്‍ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സില്‍ (എം.സി.എഫ് ) എത്തിയ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എല്‍.എന്‍.ജി) പരീക്ഷണ ഉപയോഗം വിജയം. അഞ്ചുദിവസത്തിന് ശേഷം വളം നിര്‍മ്മാണശാല പൂര്‍ണമായും എല്‍.എന്‍.ജിയിലാകും.കേരളത്തിന് പ്രതിവര്‍ഷം ആയിരം കോടി രൂപ വരെ വരുമാനം ലഭിക്കുന്ന പൈപ്പ്ലൈന് പദ്ധതിയാണ് സഫലമായത്. എറണാകുളം പുതുവൈപ്പിലെ പെട്രോനെറ്റ് എല്‍.എന്‍.ജി ടെര്‍മിനലില്‍ ആരംഭിച്ച് തൃശൂര്‍ – പാലക്കാട് ജില്ലാതിര്‍ത്തിയിലെ കൂറ്റനാട് നിന്ന് വടക്കന്‍ ജില്ലകളിലൂടെയാണ് കൊച്ചി – മംഗലാപുരം പൈപ്പ്ലൈന് സ്ഥാപിച്ചത്. വന്‍കിട വളം നിമ്മാണശാലയായ എം.സി.എഫിന്റെ മംഗലാപുരം ആര്ക്കുളയിലെ പ്ളാന്റില്‍ അവസാനിക്കും.കണ്ണൂരിലെ കുറുമാത്തൂര്‍ വരെ നേരത്തേ എത്തിയ എല്‍.എന്‍.ജി ഞായറാഴ്ച രാത്രിയാണ് മംഗലാപുരത്തേക്ക് പ്രവഹിപ്പിച്ചത്. ഇന്നലെ രാവിലെ എം.സി.എഫിലേക്കുള്ള വാല്‍വ് തുറന്നു നല്‍കിയെന്ന് പൈപ്പ്ലൈന് സ്ഥാപിച്ച ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ (ഗെയില്‍) ജനറല്‍ മാനേജര്‍ ടോമി മാത്യു പറഞ്ഞു.ഇന്നലെ മുതല്‍ അഞ്ചു ദിവസം എം.സി.എഫിന്റെ ബോയിലറുകള്‍, പവര്‍ പ്ളാന്റ് എന്നിവ എല്‍.എന്‍.ജിയില്‍ പ്രവര്‍ത്തിക്കും. ആറാം ദിവസം വളം നിര്‍മ്മാണ യൂണിറ്റുകളും എല്‍.എന്‍.ജിയിലാകും. 72,000 ക്യുബിക് മീറ്റര്‍ വാതകമാണ് സ്വീകരിക്കുന്നത്. ആറാം ദിവസം ഒരു ലക്ഷം ക്യുബിക് മീറ്ററാക്കും. പിന്നീട് പത്തു ലക്ഷം ക്യുബിക് മീറ്റര്‍ വരെയാക്കും.നാഫ്തയില്‍ നിന്ന് പുതിയ ഇന്ധനത്തിലേക്ക് മാറുമ്പോള്‍ ചെലവ് 40 ശതമാനം വരെ കുറയും. 305 കോടി രൂപ ചെലവഴിച്ചാണ് എല്‍.എന്‍.ജി സാങ്കേതികവിദ്യയിലേക്ക് മാറാനുള്ള സൗകര്യം എം.സി.എഫ് ഒരുക്കിയത്.മംഗലാപുരത്തെ ഒ.എം.പി.എല്‍., എം.ആര്.പി.എല്‍ എന്നീ കമ്പനികള്‍ക്കും ആഴ്ചകള്‍ക്കകം എല്‍.എന്‍.ജി ലഭ്യമാക്കും. മംഗലാപുരത്ത് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയും ഗെയിലാണ് നടപ്പാക്കുക.പെട്രോനെറ്റില്‍ നിന്നുള്ള എല്‍.എന്‍.ജിയുടെ ആദ്യ ഉപഭോക്താവ് കേന്ദ്രവളം നിര്‍മ്മാണശാലയായ ഫാക്ടാണ്.കര്‍ണാടകത്തില്‍ ബണ്ഡ്വാള്‍, മംഗളൂരു താലൂക്കുകളില്‍ വ്യവസായ മേഖലയിലൂടെയാണ് പൈപ്പ്ലൈന് കടന്നുപോകുന്നത്. മംഗലാപുരത്തെ വന്‍കിട, ഇടത്തരം, ചെറുകട വ്യവസായങ്ങള്‍ എല്‍.എന്‍.ജിയിലേക്ക് മാറാന്‍ ഒരുക്കങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്.പൈപ്പ്ലൈന്പ്രതിദിന ശേഷി : 160 ലക്ഷം ക്യുബിക് മീറ്റര്നിലവില് നല്‍കുന്നത് : 38 ലക്ഷം ക്യുബിക് മീറ്റര്മംഗലാപുരത്തേക്ക് : 20 ലക്ഷം ക്യുബിക് മീറ്റര്സിറ്റി ഗ്യാസ് നടപ്പാക്കുമ്പോള്‍ : 160 ലക്ഷം ക്യുബിക് മീറ്റര്കേരളത്തിന് നികുതി വരുമാനംനിലവില് ലഭിക്കുന്നത് : ?300 കോടിമംഗലാപുരത്ത് ഉപയോഗിക്കുമ്പോള്‍ : ?400 കോടിപൂര്ണമാകുമ്പോള് : ?700 – ?1000 കോടി