എംസി കമറുദ്ദീന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല, പരിയാരത്തുനിന്നും നിന്നും ജില്ലാ ജയിലിലേക്ക് മാറ്റി
കാസർകോട്: ഫാഷൻ ഗോൾഡ് ജ്യല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെ വീണ്ടും കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി.
ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ഇസിജി വ്യതിയാനത്തെ തുടർന്ന് 5 ദിവസമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന എംഎൽഎയെ ഇന്നലെ രാത്രിയാണ് വീണ്ടും ജയിലിലേക്ക് മാറ്റിയത്. ആശുപത്രി മെഡിക്കൽ ബോർഡ് തീരുമാനത്തെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്.
എംഎൽയുടെ ഹൃദ്രോഗത്തിന് അടിയന്തര ആൻജിയോപ്ലാസ്റ്റി വേണ്ടെന്ന് ഹൃദ്രോഗ വിദഗ്ധൻ അറിയിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. നിലവിലെ മരുന്ന് തുടർന്നാൽ മതിയെന്ന് ഡോക്ടർമാർ പറഞ്ഞു. അതേ സമയം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി രണ്ടാഴ്ച പിന്നിട്ടിട്ടും കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.