നിവാര്‍ ചുഴലിക്കാറ്റ് ഭീഷണി; തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ മുന്നറിയിപ്പ്
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ നിവാർ ചുഴലിക്കാറ്റായി മാറുമെന്ന് തമിഴ്നാട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച വൈകിട്ടോടെ തമിഴ്നാട് തീരം തൊടും. തീവ്രന്യൂനമർദ്ദം ഇപ്പോൾ ചെന്നൈ തീരത്ത് നിന്ന് 470 കിമി അകലെയാണുള്ളത്.
തമിഴ്നാട് പുതുച്ചേരി ആന്ധ്രാ തീരങ്ങളിൽ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈ ഉൾപ്പടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളിൽ അടുത്ത 24 മണിക്കുറിനിടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം. എന്‍ഡിആര്‍എഫിന്റെ 14 ടീമുകളെ തീരമേഖലയില്‍ വിന്യസിച്ചു. കാരയ്ക്കല്‍, മഹബാലിപുരം തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
നിവാർ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ മൂന്ന് സ്പെഷ്യൽ സർവ്വീസുകൾ കൂടി ഭക്ഷിണ റെയിൽവേ റദാക്കി. കാരയ്ക്കൽ പുതുച്ചേരി ഭുവനേശ്വർ റൂട്ടിലുള്ള സർവ്വീസുകളാണ് റദ്ദാക്കിയത്. നേരത്തേ ആറ് സെപ്ഷ്യൻ ട്രെയിനുകൾ റദ്ദാക്കിയിരുന്നു. കാരയ്ക്കൽ, നാഗപട്ടണം, തഞ്ചാവുർ ഉൾപ്പടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളിൽ ബസ് സർവീസ് ഇന്ന് ഒരുമണി മുതൽ തൽക്കാലത്തേക്ക് നിർത്തിവയ്ക്കും.