സുരേന്ദ്രനല്ല ദേവേന്ദ്രൻ വന്നാലും കേരളത്തിൽ ക്ലച്ച് പിടിക്കുന്നില്ല,കേന്ദ്ര നേതൃത്വം കേരള ബിജെപി യെ കൈവിടുന്നു ; ക്ഷണം നിരസിച്ച് അമിത് ഷാ
തിരുവനന്തപുരം: കേരളത്തിലെ 8000 വാര്‍ഡുകളിലെങ്കിലും വിജയം നേടുകയെന്നും 200 തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം പിടിക്കുകയെന്നുമുള്ള ബി.ജെ.പി കേരളാ ഘടകത്തിന്റെ ലക്ഷ്യം നേടാനാകും എന്നുള്ള വിശ്വാസമില്ലെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം. പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ ഉള്‍പ്പോരാണ് ഈ ലക്ഷ്യം നേടുന്നതിന് തടസം നില്‍ക്കുന്നതെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.8000 വാര്‍ഡുകള്‍, 190 പഞ്ചായത്തുകള്‍, 24 നഗരസഭകള്‍, തിരുവനന്തപുരം കോര്പ്പറേഷന് എന്നീ നിലകളില്‍ വിജയം നേടാന്‍ കഴിയുമെന്നാണ് സംസ്ഥാന ഘടകം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ കണക്ക് കേന്ദ്ര നേതൃത്വത്തെ തൃപ്തിപ്പെടുത്തിയിട്ടില്ല എന്നാണ് വിവരം.കേരള തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി മുന്‍ ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കേരളത്തിലെത്തിക്കാന്‍ സംസ്ഥാന ഘടകം പദ്ധതിയിട്ടിരുന്നു. എന്നാല്‍ തമിഴ്നാട്ടില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ഷാ കേരള നേതൃത്തിന്റെ ആവശ്യം നിരസിക്കുകയാണുണ്ടായത്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അഞ്ച് സീറ്റുകളെങ്കിലും സ്വന്തമാക്കണമെന്നും പാര്‍ട്ടി കേരള ഘടകം ആഗ്രഹിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഷായെയും കേരളത്തില്‍ എത്തിച്ച് പ്രചാരണം നടത്തികൊണ്ട് ഇക്കാര്യം സാധിച്ചെടുക്കാം എന്നായിരുന്നു കേരള ഘടകത്തിന്റെ പദ്ധതി.എന്നാല്‍ തിരുവനന്തപുരം ഒഴിച്ചുള്ള മറ്റിടങ്ങളിലെല്ലാം ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് ഉണ്ടായത്. ശബരിമല യുവതീപ്രവേശനം തങ്ങളെ സഹായിക്കുമെന്ന സംസ്ഥാന ഘടകത്തിന്റെ പ്രതീക്ഷയും അസ്ഥാനത്തായി.ഇക്കാരണം കൊണ്ടുകൂടിയാണ് കേരള ഘടകത്തിന്റെ അവകാശവാദങ്ങളെ കേന്ദ്ര നേതൃത്വം വിലവയ്ക്കാത്തതെന്നാണ് വിവരം. കേരളാ ബി.ജെ.പിയിലെ ഉള്‍പ്പോര് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങളെ ബാധിക്കുന്നുവെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണന് അമിത് ഷായെ നേരിട്ടറിയിച്ചിരുന്നു.