അലാമിപ്പള്ളിയിലും പന്നിക്കുളത്തുമുള്ള രണ്ടു ക്ഷേത്രങ്ങളിലെ ഭണ്ഡാരം തകർത്ത് പണം കവർന്നു
കാഞ്ഞങ്ങാട്: അലാമിപ്പള്ളി കാരാട്ടുവയലിലെ വെങ്കിട്ടരമണ ദേവസ്ഥാനത്താലെയും തൊട്ടടുത്തി വിഷ്ണുമൂർത്തി ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച. ഏകദേശം പതിനഞ്ചായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. തിങ്കളാഴ്ച്ച രാവിലെ പൂജാരി ഗണേശ് ഭട്ട് നട തുറക്കാനെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെട്ടത്. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പ്രദീപ് കുമാറിന്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.