നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിച്ചു
നീലേശ്വരം:നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ കോവിഡ് വന്ന് ഭേദമായവരില്‍ ഉണ്ടാക്കുന്ന അസുഖങ്ങള്‍ ചികില്സിക്കുന്നതിനായി പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിച്ചു. തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12.30 മണി വരെയാണ് പരിശോധന ഉണ്ടായിരിക്കുക. ഇതിനായി ഡോ. ഷിനില്‍ വി ,ഡോ.സൂര്യ രാഘവന് എന്നീ ശ്വാസകോശ വിദഗ്ദ ഡോക്ടര്‍മാര നിയോഗിച്ചിട്ടുണ്ട്. ഡോ. ഷിനില്‍ തിങ്കളാഴ്ചകളിലും ഡോ.സൂര്യ വ്യാഴാഴ്ചകളിലും രോഗികളെ പരിശോധിക്കും.
കോവിഡ് വന്നു ഭേദമായവരില്‍ ശ്വാസകോശ രോഗങ്ങളും രക്തധമനി , ഹൃദയസംബന്ധമയ പ്രശ്നങ്ങളും കണ്ടു വരുന്നതിനെ തുടര്‍ന്നാണ് ഇത്തരം പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.
കോവിഡ് വന്ന് ഭേദമായവര്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ബന്ധപ്പെട്ട ആരോഗ്യജീവനക്കാര്‍ മുഖേന അപോയിന്മെന്റ് വാങ്ങി പോസ്റ്റ് കോവിഡ് ക്ലിനിക്കില്‍ ചികിത്സ തേടേണ്ടതാണ്.
കോവിഡ് വന്ന് ഭേദമായവര്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്.
നിലവില്‍ കോവിഡ് ചികില്‍സയില്‍ ഉള്ളവര്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കില്‍ വരാന്‍ പാടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദ് അറിയിച്ചു.