ബാര്‍ക്കോഴ കേസ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എതിരെ ആരോപണങ്ങളുമായി ബിജു രമേശ്
തിരുവനന്തപുരം: ബാര്‍ക്കോഴ ആരോപണത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജു രമേശ്. തന്നോട് ഉറച്ച് നില്ക്കാന് പറഞ്ഞ പിണറായി വിജയന് വാക്ക് മാറ്റിയെന്നും ബിജു രമേശ് ആരോപിച്ചു. ന്യായവും നീതിയും തനിക്ക് ലഭിക്കുന്നില്ല. കെ എം മാണി പിണറായിയെ സന്ദര്‍ശിച്ചതോടെയാണ് ബാര്‍ക്കോഴ കേസ് നിലച്ചത്. മാണിയും പിണറായിയും ഒത്തുകളിച്ചു. പ്രതിയായ വ്യക്തിയെയാണ് പിണറായി അന്ന് കണ്ടതെന്നും ബിജു രമേശ് ആരോപിച്ചു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് പഴയ ആദര്‍ശ ശുദ്ധിയില്ല. തന്നെ മാനസികമായി തകര്‍ക്കാനും സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനും ശ്രമിച്ചു. വിജിലന്‍സ് അന്വേഷണം പ്രഹസനമാണ്. കേന്ദ്ര ഏജന്‍സികള്‍ ബാര്‍ക്കോഴ കേസ് അന്വേഷിക്കണം. എം എല്‍ എമാരും മന്ത്രിയുമായിരുന്ന 36 പേര് അന്ന് തിരഞ്ഞെടുപ്പില്‍ നല്കിയ സത്യവാങ്മൂലം തെറ്റായിരുന്നു. അന്ന് അത് പിണറായിയോട് പറഞ്ഞപ്പോള്‍ കൈയില്‍ വച്ചിരിക്കാനാണ് പറഞ്ഞതെന്നും ബിജു രമേശ് വെളിപ്പെടുത്തി.ജോസ് കെ മാണി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ച കാര്യം വിജിലന്‍സിന് എഴുതി കൊടുത്തതാണ്. എന്നാല്‍ അതൊന്നും അന്വേഷിക്കാന്‍ അധികാരമില്ലെന്നാണ് വിജിലന്‍സ് പറഞ്ഞത്. അധികാരമുളള ഏജന്‍സി കേസ് അന്വേഷിക്കണം. രമേശ് ചെന്നിത്തലയുടെ പഴയ സാമ്പത്തിക അവസ്ഥ എന്താണെന്നും ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ എന്താണെന്നും എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.രമേശ് ചെന്നിത്തലയെ ഉപദ്രവിക്കരുതെന്ന് അദ്ദേഹത്തിന്റെ ഭാര്യ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നിത്തല രാത്രി ഒന്നും കഴിച്ചിട്ടില്ലെന്നും ഉറങ്ങിയില്ലെന്നും രാവിലെ കാപ്പി പോലും കുടിച്ചില്ലെന്നും ഭാര്യ പറഞ്ഞു. അസുഖമുളളയാളാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞപ്പോള്‍ ഇല്ല ചേച്ചി ഉപദ്രവിക്കില്ല എന്നു പറഞ്ഞ് താന്‍ ഫോണ്‍ വച്ചു. അതുകൊണ്ടാണ് രമേശ് ചെന്നിത്തലക്കെതിരെ അന്ന് മൊഴി കൊടുക്കാതെ ഇരുന്നതെന്നും ബിജു രമേശ് പറഞ്ഞു.അതുകഴിഞ്ഞ് രമേശ് ചെന്നിത്തലയും തന്നെ ഫോണില്‍ വിളിച്ചു. അങ്ങനെ അഭ്യര്‍ത്ഥിച്ച രമേശ് ചെന്നിത്തല തനിക്കെതിരെ തിരിയുകയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കെ പി സി സി പ്രസിഡന്റാണ് കോണ്‍ഗ്രസിനെ നിര്‍ണയിക്കുന്ന ഘടകം. പങ്കുകച്ചവടത്തിന്റെ ഭാഗമായാണ് ചെന്നിത്തല പണം വാങ്ങിയത്. ഈ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും സര്‍ക്കാര്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ മതിയെന്നും ബിജു രമേശ് ആരോപിച്ചു.