തനിച്ചു താമസിക്കുന്ന 66 കാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ രഹസ്യ ഭാഗത്ത് രക്തസ്രാവം, മരണത്തില്‍ ദുരൂഹത
കുറ്റിക്കോൽ : തനിച്ചു താമസിക്കുന്ന 66 കാരിയായ വീട്ടമ്മയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അതേ സമയം രഹസ്യ ഭാഗത്ത് രക്തസ്രാവം കണ്ടെത്തിയതിനാല്‍ മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെതുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കുറ്റിക്കോല്‍ പെരിയങ്ങാനത്തെ കായമ്മച്ചി (66) യെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ വെള്ളിയാഴ്ച രാവിലെ 8.45 മണിയോടെ കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ ബേഡകം പോലീസ് നടത്തിയ അന്വേഷണത്തിലാണ് രഹസ്യ ഭാഗത്ത് നിന്നും രക്തസ്രാവം ഉള്ളതായി കണ്ടെത്തിയത്. ബന്ധുവായ പി സുനീഷിന്റെ പരാതിയില്‍ അസ്വഭാവിക മരണത്തിന് ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൂങ്ങിമരണമെന്ന് തന്നെയാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇവര്‍ക്ക് ആന്തരീക രക്തസ്രാവം ഉണ്ടായിരുന്നോ എന്ന സംശയവും പോലീസിനുണ്ട്.
അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ശേഷം ഒറ്റയ്ക്കാണ് ഇവര്‍ താമസം. മരിക്കുന്നതിന് തലേ ദിവസം കായമ്മച്ചി സുനീഷിന്റെ വീട്ടില്‍ വന്നിരുന്നു. വൈകീട്ട് 6.15 മണിയോടെയാണ് ബന്ധുവീട്ടില്‍ നിന്നും തിരിച്ചു പോയത്.