തമിഴ്നാട്ടില്‍ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു ആക്രമിയെ കസ്റ്റഡിയിലാക്കി
ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയയായിരുന്നു സംഭവം.
ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് ഷായുടെ ദേഹത്ത് വീണില്ല. പ്ലക്കാഡ് എറിഞ്ഞയാളെ കസ്റ്റഡിയില്‍ എടുത്തു.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയാണ് ചെന്നൈയില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചത്. എം.ജി.ആറിന്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്.
സംസ്ഥാനത്ത് സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി ഇടഞ്ഞ് നില്ക്കുന്ന ബി.ജെ.പിയ്ക്ക് അമിത് ഷായുടെ വരവ് നിര്‍ണായകമാണ്. വെട്രിവേല്‍ യാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ബി.ജെ.പിയും നേരിട്ട് പോരടിച്ചിരുന്നു.
അതേസമയം സ്റ്റാലിനുമായി അകന്ന് നില്ക്കുന്ന എം.കെ അളഗിരി അമിത് ഷായെ ചെന്നൈയിലെത്തി കാണും.