യുപിയില്‍ വിഷമദ്യം കഴിച്ച് 6 പേര് മരിച്ചു; 15 പേര് ആശുപത്രിയില്‍
ഉത്തര്‍പ്രദേശ്:ഉത്തര്‍പ്രദേശില്‍ വിഷമദ്യം കഴിച്ച് 6 പേര് മരിച്ചു. 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി അമിലിയ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഷാപ്പില്‍നിന്നും പ്രാദേശികമായി നിര്‍മിച്ച മദ്യം കഴിച്ചവരാണ് മരിച്ചത്.
സംഭവത്തെത്തുടര്‍ന്ന് ഷാപ്പ് നടത്തിയിരുന്ന സ്ത്രീയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ യഥാര്‍ഥ കാരണം വ്യക്തമാകൂ. മദ്യം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മദ്യം കടത്തിയതുമായി ബന്ധപ്പെട്ട് മദ്യഷാപ്പ് ഉടമകള്‍ക്കെതിരെ മുന്‍പും നിരവധി കേസുണ്ടായിരുന്നു. ഇവര്‍ക്ക് മൂന്ന് ഷാപ്പുകളുണ്ടെന്നു പൊലീസ് പറഞ്ഞു