മഞ്ചേശ്വരം: മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന് കൃപേഷിനും ശരത്ലാലിനും വേണ്ടി വാരിക്കൂട്ടിയത് 34 കേസുകൾ, നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപവരണാധികാരിയായ മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ എന്‍ സുരേന്ദ്രന് മുമ്ബാകെയാണ് പത്രിക സമര്‍പ്പിച്ചത്.ഡമ്മി സ്ഥാനാര്‍ത്ഥികളായി മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ കെ എം അഷ്റഫ് എന്നിവരും പത്രിക നല്‍കിയിട്ടുണ്ട്. സൂക്ഷ്മപരിശോധന ചൊവ്വാഴ്ച വൈകീട്ടോടെ പൂര്‍ത്തിയാകും.