കാസര്‍കോട് ; എന്മകജെ ഐ എച്ച് ഡി പി കോളനിയില്‍ അടച്ചു ഉറപ്പ് ഇല്ലാത്ത വീട്ടില്‍ രാത്രി മുലകുടിക്കുന്ന സമയത്ത് പാമ്പ് കടിയേറ്റു മരിച്ച കുഞ്ഞ് ദീപകിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന കുടുംബത്തിലെ മറ്റ് രണ്ട് കുട്ടികളുടെ സുരക്ഷ സംരക്ഷണം കണക്കിലെടുത്ത് ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തകര്‍ ശ്രമദാനത്തിലൂടെ അടച്ചു ഉറപ്പ് ഉള്ളതാക്കും. കുടുംബത്തിന് പഞ്ചായത്തില്‍ നിന്നും വീട് അനുവദിച്ചതായി വാര്‍ഡ് മെമ്പര്‍ രൂപാവണി ഭട്ട് അറിയിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ പോയി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം പ്രവര്‍ത്തകര്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് ഇത് സംബന്ധിച്ച് ധാരണ ആയത്. സ്ഥലത്തിന്റെ രേഖകള്‍ ശരിയാക്കി ജനുവരി മാസത്തില്‍ വീട് പണി തുടങ്ങും. *നിലവില്‍ കുട്ടികള്‍ ഉറങ്ങാതെ പേടിച്ച് കരയുന്നു. ഈ അവസ്ഥ കണക്കിലെടുത്താണ് താത്കാലികമായി അടച്ചു ഉറപ്പ് ഉള്ളതാക്കാന്‍ തീരുമാനിച്ചത്.* ഈ ഉദ്യമത്തില്‍ തകിട് ഷീറ്റ് മറ്റ് സാധനങ്ങളും പണികളും ചെയ്തു തരാന്‍ താത്പര്യം ഉള്ളവര്‍ക്ക് ഭാരവാഹികളെ ബന്ധപ്പെടാം. ഹെല്പ് ലൈന്‍ കാസര്‍കോട് 8281998414 .പഞ്ചായത്ത് നിലവില്‍ ഉള്ള വീടിന് ഉടനെ നമ്പര്‍ നല്‍കും. റേഷന്‍ കാര്‍ഡും അനുവദിക്കും എന്നും അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട്,സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പടലടുക്ക ,
ജില്ലാ സെക്രട്ടറി ജയപ്രസാദ് വാവടുക്കം. ജില്ലാ വൈപ്രസിഡന്റ് ,മനു മാത്യു ബന്തടുക്ക.
ജില്ലാ വൈസ് പ്രസിഡണ്ട് സാദിഖ് ചര്‍ളടുക്ക. എന്നിവര്‍ മരണപ്പെട്ട കുട്ടിയുടെ കുടുംബത്തോടൊപ്പം എണ്‍മകജെ പഞ്ചായത്തില്‍ എത്തി കാര്യങ്ങളില്‍ തീരുമാനം എടുത്തത്. കജ്ജംപാടി പോയ കോളനിയില്‍ പോയ ഭാരവാഹികള്‍ വീട്ടില്‍ എത്തി എടുക്കേണ്ട പണികളെ കുറിച്ച് എസ്റ്റിമേറ്റ് ഉണ്ടാക്കിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോളനിയിലെ കുടിലില്‍ രാത്രി പാമ്പ് കടിയേറ്റ് മുലകുടിക്കുന്ന കുഞ്ഞ് മരണപ്പെട്ട സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള മുഖ്യമന്ത്രി പിണറായി വിജയന് പട്ടികജാതി പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന് സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചര്‍ ബാലവകാശകമ്മീഷന്‍ മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്കി.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോളനിയിലെ കുടിലില്‍ പാമ്പ് കടിയേറ്റ് മുലകുടിക്കുന്ന കുഞ്ഞ് മരണപ്പെട്ട സംഭവം സമൂഹ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് പ്രസ്താവനയില്‍ പറഞ്ഞു. കാസര്‍ഗോഡ് ജില്ലയില്‍ എന്മകജെ പഞ്ചായത്തില്‍ എട്ടാംം വാര്‍ഡില്‍ പെര്‍ള കജംപാടി ഐ എച്ച് ഡി പി കോളനിയിലെ കാന്തപ്പ കുസുമ ദമ്പതികളുടെ മരണപ്പെട്ട രണ്ട് വയസ്സുകാരന് ദീപകിന്റെ വീട് തിങ്കളാഴ്ച സിപിടി കേരള ഭാരവാഹികള്‍ സന്ദര്‍ശിച്ചു. കാന്തപ്പക്ക് മരിച്ച ദീപക് അടക്കം മൂന്ന് മക്കളാണ് രണ്ടാം ക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന ദീപികയും ദീപ്തിയും ഇതേ കുടിലിലാണ് കഴിയുന്നത്. സ്ഥിരമായി പാമ്പ് ശല്യമുള്ള ഈ പ്രദേശത്തെ മിക്ക വീടുകളും ഇതേ അവസ്ഥയില്‍ നിലം പൊത്താറായവയാണ്. കാന്തപ്പയുടെ വീടിന് തറപോലുമില്ല കുടിലിന് ഓലകൊണ്ട് മറച്ച ചുമരാണ് കരന്റെ് കണക്ഷനും പൈപ്പ് ലൈന്‍ കുടിവെള്ളവും ഉണ്ടെങ്കിലും പത്ത് വര്‍ഷമായി കുടുംബസ്വത്ത് വീതം വെച്ച് കിട്ടിയ സ്ഥലത്ത് കുടില്‍ കെട്ടി താമസിക്കുന്ന വീടിന് പഞ്ചായത്ത് നമ്പര്‍ നല്‍കിയിട്ടില്ല റേഷന്‍ കാര്‍ഡും ഇല്ല കുട്ടികള്‍ക്കും മാതാവിനും ആധാര്‍കാര്‍ഡ് ഉണ്ട് കാന്തപ്പക്ക് ഇല്ല. വാര്‍ഡ് മെമ്പറോട് അന്വേഷിച്ചപ്പോള്‍ വീടിന് ലിസ്റ്റില്‍ ഉണ്ട് പാസ്സായിട്ടില്ല എന്നും റേഷന്‍ കാര്‍ഡ് അനുവദിക്കാത്തതിനെ കുറിച്ച് അറിയില്ല എന്നാണ് പറഞ്ഞത്. ഇവിടെ വിവേചനം നടക്കുന്നതായി കോളനിവാസികള്‍ പരാതിപ്പെട്ടു. ഹൈമാസ്ക് വിളക്ക് സ്ഥാപിച്ചിട്ട് മാസങ്ങളായി കമ്മീഷന് ചെയ്തില്ല. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ സമീപത്ത് മൂന്ന്പേരെ കിടത്തി ചികിത്സിക്കാന്‍ ആശുപത്രി പണിതു പ്രവര്‍ത്തനം തുടങ്ങിയില്ല. സമയത്ത് ചികിത്സകിട്ടാത്തതാണ് കുട്ടി മരിക്കാന്‍ കാരണം ഒരു വീടിന് മേല്‍ക്കൂരയുടെ പണി നിര്‍മ്മിതി കേന്ദ്രം പൂര്‍ത്തിയാക്കാതെ കിടക്കുന്നു. മിക്ക വീടുകളും മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ചവയാണ് മിക്കതും മേല്‍ക്കൂര തകര്‍ന്ന് താര്‍പ്പായ കെട്ടിയവയാണ് കോളനിയിലെ ശങ്കര്‍ മൂപ്പന് അവഗണനയുടെ പട്ടിക ചൂണ്ടിക്കാട്ടി മിക്ക വീടുകളുടെയും അവസ്ഥ നേരിട്ട് കാണിച്ച് വിവരിച്ചു തന്നു. ലക്ഷങ്ങള്‍ പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിന് വേണ്ടി ചിലവഴിക്കുമ്പോള്‍ ഇവിടെ ഡിഗ്രി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളും കുടിലിലാണ് കഴിയുന്നത്. ഇവിടെ മുലയൂട്ടുന്നതിനിടെ പാമ്പിന്റെ കടിയേറ്റ് കുഞ്ഞ് ദീപക് മരിക്കാന്‍ കാരണമായത് വീടിന്റെ ശോചനീയാവസ്ഥയും ചികിത്സസൗകര്യങ്ങളുടെ കുറവും ഗതാഗതസൗകര്യങ്ങളുടെ അഭാവവുമാണ്. ഇത് ഒരുക്കി നല്‍കാനും ഇതേകുറിച്ച് വിശദമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയന് സാമൂഹ്യക്ഷേമവകുപ്പ് പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിമാര്‍ക്കും ബാലവകാശകമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ജില്ല കലക്ടര്‍ക്കും സംഘടന പരാതി നല്‍കും. സികെ നാസര്‍ കാഞ്ഞങ്ങാട് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള സംസ്ഥനപ്രസിഡണ്ട് ഉമ്മര്‍ പാടലടുക്ക സംസ്ഥാന വൈസ്പ്രസിഡണ്ട് മൊയിതീന് പൂവടുക്ക ജില്ല പ്രസിഡണ്ട് ജയപ്രസാദ് വാവടുക്കം ജില്ല സെക്രട്ടറി സാദിഖ് ചര്‍ലടുക്ക തുടങ്ങിയവരാണ് കോളനിയും അപകടം സംഭവിച്ച വീടും സന്ദര്‍ശിച്ചത്.