പാലാരിവട്ടം സുപ്രധാന നീക്കവുമായി വിജിലന്‍സ് ഉത്തരവില്‍ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരും
അഴിയെണ്ണും
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ പ്രതികള്‍. കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവില്‍ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും വിജിലന്‍സ് പ്രതിയാക്കി. സുപ്രധാനമായ നീക്കമാണ് കേസില്‍ വിജിലന്‍സിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കരാറുകാരനായ സുമിത് ഗോയലിന് 8.25 കോടി രൂപ വായ്പ നല്‍കിയതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവില്‍ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും വിജിലന്‍സ് പ്രതിയാക്കിയിരിക്കുന്നത്. സ്പെഷ്യല്‍ സെക്രട്ടറി കെ സോമരാജന്, അണ്ടര്‍ സെക്രട്ടറി ലതാകുമാരി, അഡീഷണല്‍ സെക്രട്ടറി സണ്ണി ജോണ്‍, ഡെപ്യൂട്ടി സെക്രട്ടറി പി എസ് രാജേഷ് എന്നിങ്ങനെ അന്ന് പൊതുമരാമത്ത് വകുപ്പിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.കിറ്റ്കോയുടെ രണ്ട് ഉദ്യോഗസ്ഥരേയും കൂടി അഴിമതി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. എഞ്ചിനീയര്‍ എ എച്ച് ഭാമ, കണ്‍സല്‍ട്ടന്റ് ജി സന്തോഷ് എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇതോടെ കേസിലെ മൊത്തം പ്രതികള്‍ പതിനേഴായി.