നടി ആക്രമിക്കപ്പെട്ട കേസ്: കാസര്‍കോട് എത്തിയത്വാച്ച് വാങ്ങാനെന്ന് മുന്‍ മന്ത്രി ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപ്.മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി
കാഞ്ഞങ്ങാട് : നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കെ.ബി.ഗണേഷ്കുമാര് എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ 5 മണിക്കൂര്‍ ചോദ്യം ചെയ്തു. വാച്ച് വാങ്ങാനാണ് കാസര്‍കോട്ടെ ജ്വല്ലറിയില്‍ എത്തിയതെന്നു പ്രദീപ് മൊഴി നല്കി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍.
പ്രദീപ് തന്നെയാണ് കാസര്‍കോട് എത്തിയത് എന്ന് തെളിയിക്കാന്‍ വേണ്ട രണ്ട് സാക്ഷികളെയും അന്വേഷണ സംഘം ഹാജരാക്കി. ഇരുവരും പ്രദീപിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാപ്പുസാക്ഷിയായ വിപിന്‍ ലാലിന്റെ ബന്ധുവിനെ ജനുവരി 24നു ജ്വല്ലറിയിലെത്തി നേരില്‍ കണ്ടെന്നും ദിലീപിന് അനുകൂലമായി മൊഴി കൊടുക്കണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് പരാതി.
അതേസമയം, പ്രദീപ് കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വിധി പറയും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ പ്രദീപിനെ ജാമ്യാപേക്ഷ പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്നു നേരത്തേ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഇന്ന് അന്വേഷണസംഘം കാസര്‍കോട് കോടതിയില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ടില്‍ ജാമ്യം നല്‍കരുതെന്ന് അന്വേഷണസംഘം ആവശ്യപ്പെടും. ജാമ്യം നിഷേധിച്ചാല്‍ അറസ്റ്റിനുള്ള സാധ്യതയുണ്ട്.