ജമ്മുവിൽ സൈന്യുവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു
ഡൽഹി : ജമ്മുകശ്മീരിൽ സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റമുട്ടൽ. നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. ബാൻ ടോൾ പ്ലാസയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ട്രക്കിൽ ശ്രീനഗറിലേക്ക് പോകുകയായിരുന്നു ഭീകരരെന്ന് സൈന്യം അറിയിച്ചു. ശ്രീനഗർ ജമ്മു ദേശീയ പാത അടച്ചു. ഏറ്റുമുട്ടൽ തുടരുകയാണ്.