കൊച്ചി : പാലാരിവട്ടംപാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ജോബിന് സെബാസ്റ്റിയന് ഇബ്രാഹിംകുഞ്ഞ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ തന്നെ തുടരും. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. ഇബ്രാഹിംകുഞ്ഞ് നല്കിയ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും നാളെയാണ് മൂവാറ്റുപുഴ വിജിനല്സ് കോടതി പരിഗണിക്കുന്നത്.
കേസില്‍ അഞ്ചാപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്