വിദ്യാഭ്യാസ വകുപ്പിൽ ഡെ.ഡയരക്ടർ ആയിരുന്ന കെ.പി.കുഞ്ഞമ്പു നമ്പ്യാര്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: അധ്യാപകനും സാമൂഹ്യ പ്രവര്ത്തcകനുമായിരുന്ന കെ.പി.കുഞ്ഞമ്പു നമ്പ്യാര്‍ (87) അന്തരിച്ചു.കാസര്‍കോട് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഡിഡി ആയി റിട്ടയര്‍ ചെയ്തു.കാസര്‍കോട് പീപ്പിള്‍സ് ഫോറം പ്രസിഡന്റായിരുന്നു.മായിപ്പാടി ബേസിക്് ട്രെയിനിങ്ങ് സ്കൂള്‍,ചന്ദ്രഗിരി സ്കൂള്‍,കാസർകോട് തളങ്കര മുസ്ലീം ഹൈ സ്കൂള്‍,ഗവ.ഹൈസ്കൂള്‍ കാസര്‍കോട്,ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു.നാലുവര്‍ഷം എ ഇ ഒ ആയിരുന്നു.’സ്മൃതികള്‍ നിധികള്‍’ എന്ന പേരില്‍ ആത്മകഥാ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ
പി. സാവിത്രി. റിട്ട. പ്രിന്‍സിപ്പല്‍ ഗവ.ഗേള്‍സ് സ്കൂള്‍ കാസര്‍കോട്.
സഹോദരന് പരേതനായ ഡോ. ഗംഗാധരന് നമ്പ്യാര്‍,കാഞ്ഞങ്ങാട് ഐങ്ങോത്ത് രുഗ്മിണി കല്യാണ്‍ വീട്ടില്‍ താമസിച്ചുവരികയായിരുന്നു