കാഞ്ഞങ്ങാട് മുന്‍ നഗരസഭ ചെയര്മാന് വി.വി രമേശന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി.മത്സരിക്കാനാവശ്യമായ കെട്ടിവെക്കാനുളള തുക കൊവ്വല്‍പ്പള്ളി സഖാക്കള്‍ നല്കി.
കാഞ്ഞങ്ങാട്. ഡിസംബര്‍ 14ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ 17ാം വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.പി.എം ജില്ലാക്കമ്മിറ്റി അംഗവും മുന്‍ നഗരസഭ ചെയര്‍മാനുമായ വി.വി രമേശന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി.
മത്സരിക്കാനാവശ്യമായ കെട്ടിവെക്കാനുളള തുക കൊവ്വൽപ്പള്ളി സഖാക്കള്‍ നല്കി.
ജ്യോതിഷ് കണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കണ്ടത്തില്‍ തുക കൈമാറി.
ലോക്കല്‍ സെക്ട്രറി എം.ജയപാലന്, കെ.പി നാരായണന്, മുന്‍വാര്‍ഡ് കൗണ്‍സിലര്‍ കെ.വി ഉഷ,
അനീഷ് കണ്ടത്തില്‍,സബീൻ കൊവ്വൽപള്ളി, രാജേഷ് കണ്ടത്തില്‍, അനീഷ് കാട്ടൂര്‍, നിഷാന്ത് എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ 5വര്‍ഷക്കാലം കാഞ്ഞങ്ങാട് നഗരത്തിനെയാകെ വികസനത്തിലേക്ക് നയിച്ച എല്‍.ഡി.എഫ്
ഭരണത്തെ നയിച്ചത് വി.വി രമേശനായിരുന്നു. തരിശു രഹിത നഗരസഭ, മാലിന്യ മുക്ത നഗരം, റോഡ് വികസനം, ആലാമിപ്പളളി പുതിയബസ്റ്റാന്് ഉദ്ഘാടനം,സംസ്ഥാന കലോത്സവം ഉള്‍പ്പെടെയുളള
നിരവധി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 5വര്‍ഷത്തിനിടയില്‍ കാഞ്ഞങ്ങാട് നടത്തിയത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ നേതൃപാടവം കൊണ്ട് മുന്നില്‍ നിന്ന് നയിച്ചത് വി.വി രമേശന് ആയിരുന്നു.