ആശുപത്രികൾ കേന്ദ്രീകരിച്ച് അവയവക്കച്ചവടം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സനൽകുമാർ ശശിധരൻ ഹൈക്കോടതിയിൽ
കൊച്ചി: ആശുപത്രികൾ കേന്ദ്രീകരിച്ചുളള അവയവകച്ചവടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ ഹൈക്കോടതിയെ സമീപിച്ചു. കൊവിഡ് ബാധിതയായിരുന്ന തന്റെ അടുത്ത ബന്ധു സുഖം പ്രാപിച്ചെങ്കിലും പിന്നീട് പെട്ടെന്നുണ്ടായ മരണം സംശയാസ്പദമാണെന്ന് ഹർജിയിലുണ്ട്.
മരിച്ചയാളുടെ അവയവങ്ങൾ ദാനം ചെയ്ത സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് ആവശ്യം. ഇക്കാര്യത്തിൽ നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സിബിഐയ്ക്ക് കൈമാറണമെന്നാണ് ആവശ്യം. മരിച്ചയാളുടെ മൃതദേഹം മറവുചെയ്തിട്ടില്ലെന്നും വിദ്ഗധ ഡോക്ടമാരുടെ മേൽനോട്ടത്തിൽ പോസ്റ്റുമാർട്ടം നടത്തുമെന്നും സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.