അജാനൂർ നാലാം വാർഡ് പിടിക്കാൻ ഗീത ബാലൻ
കെട്ടിവെയ്ക്കാനുള്ള തുക മഡിയൻ ജവാൻ ക്ലബ്ബ് നൽകി
അജാനൂർ : ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ അജാനൂർ പഞ്ചായത്തിലെ നാലാം വാർഡിൽ നിന്നും എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗീത ബാലന് കെട്ടിവെയ്ക്കാനുള്ള തുക മഡിയൻ ജവാൻ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി വി.രാജൻ ഗീത ബാലന് നൽകി. എൽ ഡി എഫ് വാർഡ് കമ്മറ്റി ചെയർമാൻ പി.കെ അസീസ് , കൺവീനർ ബി.ഗംഗാധരൻ, ലോക്കൽ കമ്മറ്റി അംഗം എ.വി പവിത്രൻ, ക്ലബ്ബ് പ്രസിഡണ്ട് എ.വി അശോകൻ , വൈസ് പ്രസിഡണ്ട് എം.മനോജ്, ജോയിൻ്റ് സെക്രട്ടറി ഉണ്ണി പാലത്തിങ്കാൽ, ട്രഷർ ശ്രീജിത്ത്, രാജേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു