ഷാനവാസ് പാദൂർ കോൺഗ്രസ്സ് വിട്ടു, ഇടത് പിന്തുണയോടെ ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനിൽ മത്സരിക്കും.
കാസർകോട് :ജില്ലയിലെ പ്രമുഖ യുവ കോൺഗ്രസ്സ് നേതാവും സൗമ്യ രാഷ്ട്രീയ മുഖവുമായ ഷാനവാസ് പാദൂർ കോൺഗ്രസ്സ് വിടുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും. എൽ ഡി എഫു മായി ചേർന്ന് പ്രവർത്തിക്കാനാണ് ഷാനവാസിന്റെയും അനുയായികളുടെയും തീരുമാനം. ഇക്കഴിഞ്ഞ മാസം കാലാവധി തീർന്ന ജില്ലാ പഞ്ചായത്തിൽ ഷാനവാസ് അംഗമായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇദ്ദേഹം എൽ ഡി എഫ് സ്വതന്ത്രനായി ചെങ്കള ഡിവിഷനിൽ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇത് സംബന്ധിച്ച് എൽ ഡി എഫ് നേതൃത്വവും ഷാനവാസും പ്രാഥമിക ചർച്ചകൾ നടന്നു കഴിഞ്ഞു.
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റും ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ്സ് നേതാവുമായിരുന്നപരേതനായ പാദൂർ കുഞ്ഞാമുവിന്റെ മകനാണ് ഷാനവാസ്.