കാസർകോട് നഗരസഭയലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ പട്ടിക പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം ഭാഗികമായി പുറത്തുവിട്ട പട്ടികയ്ക്ക് പിന്നാലെയാണ് ഇന്ന് മറ്റു വാർഡുകൾക്കുള്ള സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചത്.
കാസർകോട് നഗരസഭ:-
വാർഡ് ഒന്ന് – ചേരങ്കൈ വെസ്റ്റ് – മുഷ്താഖ് ചേരങ്കൈ
വാർഡ് പതിമൂന്ന് – ചാലക്കുന്ന് – അസ്മ മുഹമ്മദ്
വാർഡ് ഇരുപത്തിനാല് – ഖാസിലേൻ – അഡ്വ.വി.എം.മുനീർ
വാർഡ് ഇരുപത്തിആറ് – തളങ്കര ജദീദ് റോഡ് – സഹീർ ആസിഫ്
വാർഡ് മുപ്പത്തിയഞ്ച് – പള്ളം – സിയാന ഹനീഫ്
വാർഡ് ഇരുപത്തിയേഴ് – തളങ്കര കണ്ടത്തിൽ – സിദ്ധിഖ് ചക്കര
വാർഡ് പന്ത്രണ്ട് – ചാല – മമ്മു ചാല
വാർഡ് പതിനാല് – തുരുത്തി – സൈനുദ്ധീൻ തുരുത്തി
വാർഡ് ഇരുപത്തിയഞ്ച് – ബാങ്കോട് – ഇഖ്ബാൽ സോഡ
അതേസമയം ചില പാട്ടുകളിലെ സ്ഥാനാർഥികളെ അംഗീകരിക്കില്ലേന്ന നിലപാടിലാണ് മുസ്ലിം ലീഗ് പ്രവർത്തകർ. നാളെ ഉച്ചയോടുകൂടി വിമത നീക്കങ്ങളുടെ കൂടുതൽ വ്യക്തത കൈവരുമെന്നാണ് സൂചന