പയ്യന്നൂർ മുതൽ നീലേശ്വരം വരെ ദേശീയപാതയിൽ കുഴികൾ
എൻ എച്ച് അതോറിറ്റി റിപ്പോർട്ട് തേടി
കണ്ണൂർ: പയ്യന്നൂർ മുതൽ നീലേശ്വരം വരെയുള്ള ദേശീയ പാതാ അറ്റാകുറ്റ പ്രവർത്തിയിൽ വൻ അഴിമതി നടന്നതായും അത് കാരണം യാത്ര ചെയ്യാൻ പറ്റാത്ത വിധം കുഴികൾ രൂപപ്പെട്ടതും ചൂണ്ടിക്കാട്ടി സപര്യ സാംസ്കാരിക സമിതി നൽകിയ പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കണ്ണൂർ
ഡിവിഷണൽ എക്സി . എൻജിനീയർക്ക്എൻ എഛ് അതോറിട്ടി നിർദ്ദേശം നൽകി. ഇക്കഴിഞ്ഞ ഒക്ടോബർ പത്തിനാണ് സപര്യ സംസ്ഥാന സെക്രട്ടറി
പരാതി സമർപ്പിച്ചത്.നവംബർ ആറാം തീയതിയാണ് ഡി ജി എം നിർമ്മൽ എംസാദെ ഒപ്പ് വെച്ച ഉത്തരവ് പുറപ്പെടുവിച്ചത്.ഒക്ടോബറിൽ പടന്നക്കാട് മുതൽ പയ്യന്നൂർ വരെയുള്ള നാഷണൽ ഹൈവേയിലെ വൻകുഴികൾ ഏറെ അപകടങ്ങൾക്ക് കാരണമായിരുന്നു.