തലശ്ശേരിയിൽ കണ്ണില്‍ മുളകുപൊടി വിതറി എട്ട് ലക്ഷം രൂപ കവര്‍ന്നു
കണ്ണൂര്‍: കണ്ണില്‍ മുളകുപൊടി വിതറി വന്‍ മോഷണം. തലശേരിയിലാണ് സംഭവം. എട്ട് ലക്ഷം രൂപയാണ് കണ്ണൂര്‍ തോട്ടുമ്മല്‍ സ്വദേശിയായ മുഹമ്മദില്‍ നിന്ന് കവര്‍ന്നത്. ബാങ്കില്‍ നിന്ന് പണയ സ്വര്‍ണം എടുക്കാന്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തില്‍ തലശേരി പൊലീസ് അന്വേഷണം ആരംഭിച്ചു