തദ്ദേശ തിരഞ്ഞെടുപ്പ്, ബേഡഡുക്ക വാർഡ് 12 ൽ കളമൊരുങ്ങുന്നത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്
കാഞ്ഞങ്ങാട്: ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ഇത്തവണയും യുഡിഎഫും എൽഡിഎഫും നേർക്കുനേർ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് വാർഡ് സാക്ഷ്യം വഹിക്കുക. 1250 ഓളം വോട്ടർമാർ ഈ വാർഡിൽ ഉണ്ട് .കഴിഞ്ഞ തവണ അറുപതിൽ താഴെ വോട്ടുകൾക്കാണ് എൽഡിഎഫ് വിജയിച്ചത് ഇത്തവണ വിജയം തങ്ങൾക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് ഉറപ്പിച്ചു പറയുമ്പോൾ സീറ്റ് നിലനിർത്തുക എന്നത് അഭിമാനപ്രശ്നമായി സിപിഎം കരുതുന്നു. എന്തുതന്നെയായാലും സീറ്റ് നിലനിർത്തുമെന്ന് സിപിഎം അവകാശപ്പെടുന്നു. മഹിളാ അസോസിയേഷൻ നേതാവ് ലതാ ഗോപിയാണ് ഇവിടെ സിപിഎം സ്ഥാനാർത്ഥി
യുഡിഎഫിലെ ഉമാവതിയാണ് ലതയെ നേരിടുന്നത്. . പഞ്ചായത്തിൽ ചരിത്രത്തിലാദ്യമായി കോൺഗ്രസിനെ വിജയിപ്പിച്ച
കെ ഉമാവതി കഴിഞ്ഞതവണ പത്താം വാർഡിൽ അട്ടിമറി വിജയം നേടിയിരുന്നു. അങ്ങനെയുള്ള ഒരു വിജയം പന്ത്രണ്ടാം വാർഡിൽ ആവർത്തിക്കാനാvണ് യുഡിഎഫ് ഉമാവതിയെ കളത്തിലിറങ്ങുന്നത്. ഇരു സ്ഥാനാർഥികളും
വാർഡിലെ വീടുകളിൽ കയറി ഇറങ്ങി വോട്ട് അഭ്യർത്ഥിച്ചു തുടങ്ങി
ഇത്തവണ വോട്ട് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഇരുമുന്നണികളും നല്ല പ്രവർത്തനം നടത്തിയിട്ടുണ്ട് ‘
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആരവമുയർന്ന ഈ സാഹചര്യത്തിൽ സീറ്റ് തങ്ങൾക്ക് സ്വന്തം ആകുമെന്നാണ് ഇരുമുന്നണികളും അവകാശപ്പെടുന്നത്