കോഴിക്കോട് കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്, ; സ്വകാര്യ മെഡിക്കൽ കോളേജ് ജീവനക്കാരന് സസ്പെൻഷൻ
കോഴിക്കോട്: മലബാർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി.കഴിഞ്ഞ ദിവസം രാത്രി 11.30നാണ് പീഡിപ്പിക്കാൻ ശ്രമം നടന്നത്.
ജീവനക്കാരനായ അശ്വിനാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് രോഗി അത്തോളി പോലിസിൽ നൽകിയ പരാതിയിൽ പറയുന്നു.കഴിഞ്ഞ വ്യാഴാഴ്ചയാണ് രോഗി കോവിഡ് പോസിറ്റീവായി ആശുപത്രിയിലെത്തുന്നത്. രജിസ്ട്ര റിൽ പേരിനൊപ്പം ചേർത്ത മൊബൈൽ നമ്പറിൽ വിളിച്ച് അനാവശ്യം പറഞ്ഞതായും വാട്സ് അപ്പിൽ അശ്ലീല വാചകങ്ങൾ പറഞ്ഞതായും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പി പി ഇ കിറ്റണിഞ്ഞ് എത്തിയ ജീവനക്കാരൻ രോഗിയോട് ഡോക്ടർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. ജീവനക്കാരനോടൊപ്പം പോയ രോഗിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. കുതറി ഓടിയ രോഗി ഡോക്ടറോട് പരാതി പറഞ്ഞു. അത്തോളി പോലീസ് രോഗിയുടെ മൊഴിയെടുത്തു. ജീവനക്കാരനെ സസ്പെൻ്റ് ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.