കോണ്‍ഗ്രസിനെ
ബിജെപിക്ക് ബദലായി ജനം കാണുന്നില്ല, ഉത്തരേന്ത്യയിൽ പാർട്ടിക്ക് പ്രസക്തിയില്ല, രൂക്ഷ വിമർശനവുമായി കപിൽ സിബൽ
പട്ന:ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കപിൽ സിബൽ. ഉത്തരേന്ത്യയിൽ പാർട്ടിയുടെ പ്രസക്തി നഷ്ടമായെന്നും, ജനങ്ങൾ കോൺഗ്രസിനെ ബദലായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബീഹാറിലെന്നല്ല രാജ്യത്തൊരിടത്തും ബിജെപിയ്ക്ക് ബദലാകാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും തെറ്റുതിരുത്താൻ നേതൃത്വം തയ്യാറായില്ലെങ്കിൽ ഇനിയും പിന്നിലാകുമെന്നും കപിൽ സിബൽ പറഞ്ഞു.നേതൃത്വം ആത്മപരിശോധന നടത്തുന്നില്ലെന്നും പരാജയ കാരണം അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പാർട്ടിയിൽ പ്രതികരിക്കാൻ വേദികളില്ലാത്തതിനാലാണ് താൻ ആശങ്ക പരസ്യമാക്കിയതെന്നും കപിൽ സിബൽ വ്യക്തമാക്കി. വിഷയങ്ങളെല്ലാം നേതൃത്വത്തിന് മുന്നിൽ വച്ചെങ്കിലും മുഖം തിരിഞ്ഞ് നിൽക്കുകയായിരുന്നവെന്നും അദ്ദേഹം പറഞ്ഞു.