കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം, ആശുപത്രി ജീവനക്കാരനെതിരെ പരാതി
കോഴിക്കോട്: മലബാർ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം. ആശുപത്രി ജീവനക്കാരനെതിരെ യുവതി പരാതി നൽകി.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ട് പോയി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും.യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് ഇയാൾ മെസേജ് അയച്ച് ബുദ്ധിമുട്ടിച്ചിരുന്നു.യുവാവ് തന്നെ ശല്യം ചെയ്യുന്നുവെന്ന് ആശുപത്രി അധികൃതരെ കണ്ട് പരാതി നേരത്തെ അറിയിച്ചിരുന്നുവെന്നും, എന്നാൽ നടപടികളുണ്ടായില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു. സംസ്ഥാനത്ത് ഇതിന് മുമ്പും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെ ആറന്മുളയില് കൊവിഡ് രോഗിയെ ആംബുലന്‍സില്‍വച്ച് ഡ്രൈവർ പീഡിപ്പിച്ചിരുന്നു.