കാഞ്ഞങ്ങാട്ടെ സിപിഐ എം നേതാവ് വെട്ടേറ്റ് ആശുപത്രിയിൽ, പിന്നിൽ ആർ എസ് എസ്സെന്ന് സിപിഎം
കാഞ്ഞങ്ങാട്: സിപിഐ എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗം വി സുകുമാരനെ ആർഎസ്എസ് ക്രിമിനലുകൾ വെട്ടിപ്പരിക്കേല്പിച്ചു. വീട്ടിലേക്ക് അതിക്രമിച്ചുകയറി വടിവാൾകൊണ്ട് വെട്ടുകയായിരുന്നു. കൈകൊണ്ട് തടുത്തതിനാലാണ് രക്ഷപ്പെട്ടത്. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.