ചെങ്കളയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നയാള്‍ തലയ്ക്കടിയേറ്റ് മരിച്ചു
കാസർകോട് :ചെങ്കള സന്തോഷ് നഗറിലെ വാടക ക്വട്ടേഴ്സില്‍ താമസിക്കുന്നയാള്‍ തലക്കടിയേറ്റു കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശി വിജയന് മേസ്ത്രി യാണ്( 55) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ തമിഴ് നാട്ടുകാരനെ പോലീസ് തിരയുന്നു.
ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. വിജയനും സുഹൃത്തും തമ്മില്‍ മദ്യലഹരിയില്‍ വഴക്ക് കൂടുകയായിരുന്നുവെന്നും പിന്നീട് സുഹൃത്ത്
പണിആയുധം കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നുവെന് നാണ് പോലീസിന് ലഭിച്ച വിവരം .ബഹളം കേട്ട് നാട്ടുകാരാണ് വിദ്യാനഗര്‍ പോലീസിന് വിവരം അറിയിക്കുന്നത്. മുറിയില്‍ വീണു കിടക്കുന്ന വിജയനെ പോലീസ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. സംഭവം നടന്ന മുറി വിദ്യാനഗര്‍ പോലീസ് സീല്‍ ചെയ്തു.തിങ്കളാഴ്ച ഫോറന്‍സിക്ക് ഉദ്യോഗസ്ഥര്‍ അടക്കം എത്തിയ ശേഷം മുറി തുറന്ന് പരിശോധന നടത്തും.