ബീഹാറില്‍ നിതീഷിന്റെ സത്യപ്രതിജ്ഞ നാളെ, മുഖ്യമന്ത്രിയാവുന്നത് തുടര്‍ച്ചയായി നാലാംതവണ
ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നാളെ അധികാരമേല്‍ക്കും. ഇന്ന് പാട്നയില്‍ ചേര്‍ന്ന എന്‍ ഡി എ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്. രാജ് നാഥ് സിംഗ്, ഭൂപേന്ദ്ര യാദവ് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ച്ചയായി നാലാംവട്ടമാണ് അദ്ദേഹം ബീഹാര്‍ മുഖ്യമന്ത്രിയാകുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനുളള അവകാശവാദം ഉന്നയിച്ച് നിതീഷ് കുമാര്‍ ഇന്നുതന്നെ ഗവര്‍ണറെ കാണും. സുശീല്‍ കുമാര്‍ മോദിയായിരിക്കും ഉപമുഖ്യമന്ത്രി എന്നാണ് റിപ്പോര്‍ട്ട്. അതേസമയം അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് അംഗവും ദളിത് നേതാവുമായ കമലേശ്വര് ചൗപാലിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.നിതീഷ് കുമാറിന്റെ പാര്‍ട്ടിയെക്കാള്‍ സീറ്റ് ബി ജെ പിക്കാണ്.അതിനാല്‍ ബി ജെ പി പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പാവമുഖ്യമന്ത്രിയായിരിക്കും നിതീഷെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. നിതീഷിനെ ബി ജെ പി ദുര്‍ബലനാക്കിയെന്നും ഭരിക്കുന്നത് ബി ജെ പി ആയിരിക്കും എന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.243 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ ഡി എ സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. ബി ജെ പിക്ക് 74 സീറ്റ് ലഭിച്ചപ്പോള്‍ നിതീഷിന്റെ ജെ ഡി യുവിന് 43 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.