പോരാട്ടത്തിൽ അപൂർവതകളുമായി കാഞ്ഞങ്ങാട്,മത്സരിക്കുന്നത് 5 മുന്‍ ചെയര്മാന്മാര്
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭയില്‍ ഇക്കുറി അഞ്ചു മുന്‍ നഗരസഭാ ചെയര്മാന്മാര് മത്സര രംഗത്ത്. ഇതില്‍ യുഡിഎഫിലെ രണ്ട് മുന്‍ ചെയര്‍പേഴ്സണ്‍മാരും ഇക്കുറി മത്സരിക്കുന്നത് എല്‍ഡിഎഫ് പാനലില്‍. ഇത് ഉള്‍പ്പെടെ എല്‍ഡിഎഫിലെ സിപിഐ എം ഐഎന്‍എല്‍, ലോക് താന്ത്രിക്, സിപിഐ പാര്‍ടികളുമായി സീറ്റുവിഭജനം പുര്‍ത്തിയാക്കി. വിവിധ വാര്‍ഡുകളില്‍ പൊതുസമ്മതരായ സ്വതന്ത്രരും എല്‍ഡിഎഫ് പാനലിന്റെ പ്രത്യേകതയാണ്. കാഞ്ഞങ്ങാടിന്റെ വികസന ചരിത്രത്തില്‍ പുത്തന്‍ അധ്യായം രചിച്ച വി വി രമേശന് ചെയര്‍മാനായ എല്ഡിഎഫ്ഭരണസമിതിക്ക് പോരാട്ടത്തിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഭരണതുടര്ച്ചക്കായുള്ള ജനകീയ അംഗീകരമായിഎല്ഡിഎഫ് പാനല്‍ മാറി.
കഴിഞ്ഞ ടേമിലെ നഗരസഭാ ചെയര്മാന് വി വി രമേശന് 17ാം വാര്‍ഡിലും, കോണ്‍ഗ്രസിലെ മുന്‍ ചെയര്‍പേഴ്സണ്‍ ടി വി ശൈലജഎല്ഡിഎഫ് പിന്തുണയില്‍ 14ാം വാര്‍ഡിലും യുഡിഎഫ് ഘടകകക്ഷിയായിരിക്കെ ചെയര്‍പേഴ്സണായ ലോകതാന്ത്രിക് ജനതാദള്‍ വനിതാ വിഭാഗം സംസ്ഥാന നേതാവ് കെ ദിവ്യ എല്‍ഡിഎഫ് ബാനറില്‍ 20ാം വാര്‍ഡിലും ജനവിധി തേടുന്നു. കഴിഞ്ഞ തവണ ലീഗിന്റെ വാര്‍ഡ് 37ല്‍ എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച സഹോദരിപുത്രന് മുഹമ്മദ് മുറിയനാവിയോട് പരാജയപ്പെട്ട ലീഗ് നേതാവ് അഡ്വ. എന്‍ എ ഖാലിദും ബാര്‍കോഴകേസില്‍ ചെയര്‍പേഴ്സണ്‍ പദവി നഷ്ടപ്പെട്ട ഹസീന താജുദ്ദീനും ഇക്കുറി മത്സര രംഗത്ത് ഉറച്ചു നില്ക്കുകയാണ.്
ഹസീനയെയും ഖാലീദിനെയും മാറ്റിനിര്‍ത്തി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് ലീഗിലെ പ്രബല വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ലീഗിന് ലഭിച്ച വാര്‍ഡുകളില്‍ നേതാക്കള്‍ തന്നെ സ്ഥാനാര്‍ഥി മോഹികളായി രംഗത്തുവന്നതില്‍ നേതൃത്വം പൊറുതിമുട്ടി. എംഎല്‍എ മാരായ എം സി ഖമറുദ്ദീന്റെയും കെഎം ഷാജിയുടെയുംഅഴിമിതിക്ക് കുടപിടിക്കുന്ന ലീഗ് നേതൃത്വത്തിന്റെ നിലപാടില്് പ്രതിഷേധിച്ച് നിരവധി ലീഗ് പ്രവര്‍ത്തകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങിയതും ലീഗിന് തിരിച്ചടിയായി.