കാസർകോട്;മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ സസ്ഥാനാർത്ഥിയായി ശങ്കർ റായിയെ അവതരിപ്പിച്ച സിപിഎം നീക്കം അതിശയിപ്പിക്കുന്നതാണെന്ന് പ്രമുഖ ഇംഗ്ലീഷ് പത്രം ദി ഹിന്ദു.ഈ സ്ഥാനാർത്ഥിത്വം രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകവും എതിരാളികളിൽ സംഭ്രമവും സൃഷ്ടിച്ചു കഴിഞ്ഞു.ബഹുഭാഷാ സംഗമ ഭൂമിയിലെ തുളുനാടൻ മുഖമാണ് ശങ്കർ റൈ .വിവിധ ഭാഷകളിലുള്ള പ്രാവീണ്യവും യക്ഷഗാന കലയിലെസ്വന്തം തലയെടുപ്പും ശങ്കർ റായിയെ തിരഞ്ഞെടുപ്പ് ഗോദയിലെ വേറിട്ട സ്ഥാനാര്ഥിയാക്കുന്നു.പത്രം പറയുന്നു . ഇദ്ദേഹത്തിന്റെ വരവ് മണ്ഡലത്തിലെ ഭാഷാന്യൂനപക്ഷങ്ങളിൽ വൻ സ്വാധീനം ചെലുത്താനാകും.ഇന്നത്തെ ഹിന്ദുവിലാണ് ശങ്കർ റായിയെ കുറിച്ചുള്ള വാർത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്.
അതേസമയം ശങ്കർ റായിയെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം നേരത്തെ തീരുമാനിച്ചിന്നുവെന്നും പാർട്ടി ജില്ലാ സെക്രട്ടറിയും പറഞ്ഞു.തുളുനാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന രാമണ്ണറൈയുടെയും രാമയ്യ ഷെട്ടിയുടെയും പിൻഗാമി കൂടിയാണ് ശങ്കർ റൈയെന്ന് പാർട്ടി പ്രവർത്തകരും വിശേഷിപ്പിക്കുന്നു.