കാസർകോട്: കാസർകോട് തളങ്കര കെ കെ പുറം സ്വദേശിനിയും അബ്ദുൽ കാദർ ഹാജി (എ കെ കെകെപുറം ) മകളും തളങ്കര ബാങ്കോട് ശരീഫ് ചുങ്കത്തിലിന്റെ ഭാര്യയുമായ സുഹറ ശരീഫ് സഹപാഠികൾ ക്കിടയിൽ പങ്കുവെച്ച ഒരു ഓർമ്മക്കുറിപ്പ് ഇപ്പോൾ നവമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ അധ്യാപകനായ കുഞ്ഞമ്മദ് മാഷിനെ കുറിച്ചാണ് ഓർമ്മക്കുറിപ്പ് രചിച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ..
കഞ്ഞഹ്മദ് മാഷിനെ കുറിച്ചു എന്നെ എന്നും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നത് ഒരു നഴ്സറി നഴ്സറി റൈംസയിരുന്നു … ഞാൻ തളങ്കര കുന്നിൽ സ്കൂളിൽ നിന്നും അഞ്ചാം ക്ലാസ്സിലേക്ക് പോയ കാലഘട്ടം (1980 – 81 ) ആയിരിക്കും , കുഞ്ഞഹ്മദ് മാഷായിരുന്നു ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ .അദ്ദേഹം പഠിപ്പിച്ചിരുന്ന വിഷയം ഇംഗ്ലീഷായിരുന്നു .. സാറ് ക്ലാസ്സ് തുടങ്ങിയത് ഒരു നഴ്സറി റൈംസ് ചൊല്ലി ക്കൊണ്ടായിരുന്നു . ഞാൻ ഇന്നും ഓരോ ഇംഗ്ലീഷ് മാസത്തിൽ എത്ര ദിവസങ്ങളുണ്ടെന്ന് നിഷ്പ്രയാസം കണ്ടു പിടിക്കുന്ന ” റൈംസ്” എൻ്റെ മക്കൾക്കും , ഇപ്പോൾ പേരകുട്ടിക്കും പകർന്നു കൊടുത്തിട്ടുണ്ട്. സാറ് കുറെ കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ടെങ്കലും എൻ്റെ ഓർമ്മയിൽ അന്നും ഇന്നും എന്നും തങ്ങിനിൽക്കുന്നത് ഈ റൈംസ് തന്നെ ആയിരുന്നു ..
ഈ അടുത്ത കാലത്ത് ഞാൻ സാറിനെ കുറെ തവണ കണ്ടിട്ടുണ്ട് . ഞാൻ സാറിനോട് പറഞ്ഞിരുന്നു സാറ് പഠിപ്പിച്ച റൈംസ് ലൂടെയാണ് ഞാൻ ഓരോ മാസത്തിലെയും ദിവസങ്ങൾ അറിയുന്നതെന്ന് ..
ഒരു ദിവസം സാറ് കുറെ പേരുടെ കൂടെ മാലിക്ക് ദീനാർ മർക്കസ്സിൻ്റെ പിരിവിനായി എൻ്റെ വീട്ടിലേക്കു വന്നു .ജനലിലൂടെ സാറിനെ വിട്ടുമുറ്റത്ത് കണ്ട ഞാൻ വളരെ സന്തോഷത്തോടെ വാതിൽ തുറന്നു . സാറ് എന്നോട് ചോദിച്ചു .ഇത് നിൻ്റെ വീടായിരുന്നോ ? അതെ, എന്ന് പറഞ്ഞു കൊണ്ട് ഞാൻ സാറിനെ അകത്ത് കയറാൻ ക്ഷണിച്ചു . സാറ് പറഞ്ഞു : ഇപ്പോൾ എൻ്റെ കൂടെ കുറെ പേരുണ്ട് .. നിനക്ക് കുറെ ചായ ഉണ്ടാക്കേണ്ടി വരും .. ഇപ്പോൾ വേണ്ട ഞാൻ വേറൊരു ദിവസം വരാം …
പിന്നീടൊരിക്കൽ കണ്ടത് ദഖീറത്ത് സ്കൂളിൽ വെച്ചായിരുന്നു . അതിന് ശേഷം “തിരുമുറ്റത്ത് ” പ്രോഗ്രാം കഴിഞ്ഞു. പണ്ടു പഠിപ്പിച്ച കുറെ ടീച്ചേർസിനെയും കണ്ടു തിരിച്ചു വരുമ്പോൾ ഞാനും, എൻ്റെ കൂട്ടുകാരി ഫരീദയും, സാറിനോടൊപ്പം സംസാരിച്ചുകൊണ്ടാണ് സ്കൂൾ കവാടം വരെ എത്തിയത് .. ഞങ്ങളെ പഠിപ്പിച്ച ഞങ്ങുടെ അധ്യാപകരെ കണ്ട സന്തോഷം പോലെ തന്നെ , കുഞ്ഞഹ്മദ് മാഷിനും, തൻ്റെ കൂടെ ഉണ്ടായിരുന്ന പഴയ സഹപ്രവർത്തകരെ വർഷങ്ങൾക്ക് ശേഷം നേരിൽ കണ്ടതിൻ്റെ സന്തോഷം അദ്ദേഹത്തിൻ്റെ മുഖത്ത് നിറഞ്ഞു കാണാമായിരുന്നു . ഞാൻ അവസാനമായി സാറിനെ കാണുന്നത് “ഒരു വട്ടം കൂടി ” എന്ന ഞങ്ങളുടെ അലൂമിനി ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയായിരുന്നു .. അദ്ദേഹം ക്ലാസ്സ് എടുത്തപ്പോൾ ഞങ്ങൾ കുസൃതി കുട്ടികളായി ക്ലാസ് റൂമിൽ ഇരുന്നു … അദ്ദേഹത്തിൻ്റെ സ്മരണയ്ക്ക് മുന്നിൽ സാറ് ഞങ്ങളെ പഠിപ്പിച്ച നഴ്സറി റൈംസ് .. സമർപ്പിക്കുന്നു .. അതോടൊപ്പം ഞങ്ങളുടെ സാറിൻ്റെ നിത്യശാന്തിക്കായ് പ്രാർത്ഥിക്കുന്നു …
സുഹ്റ ശരീഫ് ചുങ്കത്തിൽ.
NURSERY RHYME 👇
Thirty dayട has September
April , June and November ;
All the rests have thirty – one ,
Excepting February alone ..
For that has
Twenty – Eight days Clear,
And Twenty – nine
In each Ieap Year ..